വാനനിരീക്ഷണം ഒരുക്കി
ഫാറൂഖ് കോളേജ്: ചുള്ളിപ്പറമ്പ് കരിങ്കല്ലായി വി.പി.എ.എൽ.പി സ്കൂളിൽ മൂന്ന്, നാല് ക്ലാസുകളിലെ വിദ്യാർത്ഥികൾക്കായി നടത്തിയ വാനനിരീക്ഷണം വിസ്മയ കാഴ്ചകൾ സമ്മാനിച്ചു. ജ്യോതി ശാസ്ത്രജ്ഞൻ പ്രവീൺ പുതിയപുരയിൽ കുട്ടികളുമായി സംവദിച്ചു. അനന്തമായ ആകാശം, ആകാശത്തിലെ നക്ഷത്രങ്ങൾ എന്നിവയെ കുറിച്ച് വിശദീകരിച്ചു. സ്കൂൾ മുറ്റത്ത് സജ്ജീകരിച്ച ടെലസ്കോപ്പിലൂടെ കുട്ടികൾ ആകാശ കാഴ്ചകൾ ആസ്വദിച്ചു. മാനേജ്മെന്റ് പ്രതിനിധി വീരാൻ കോയ ഉദ്ഘാടനം ചെയ്തു. പ്രധാനാദ്ധ്യാപിക പി. പ്രീത, സ്റ്റാഫ് സെക്രട്ടറി നിത്യ. കെ എന്നിവർ പ്രസംഗിച്ചു