'ചെയിസിംഗ് ദ റെയിൻബോ' റിലീസിനൊരുങ്ങി
Saturday 14 February 2026 12:07 AM IST
വടകര : കുട്ടികളും നിറങ്ങളും ചേരുന്ന ഏഴ് കഥകളിലെ വൈകാരിക മുഹൂർത്തങ്ങൾ പ്രമേയമാക്കി ഹ്രസ്വചിത്രത്തിലൂടെ വേറിട്ട പഠന പ്രവർത്തനവുമായി മേപ്പയിൽ എസ് ബി സ്കൂൾ. “ചെയിസിംഗ് ദ റെയിൻബോ “എന്ന് പേരിട്ട ഹ്രസ്വചിത്രത്തിൽ ഒന്നു മുതൽ ഏഴ് വരെ ക്ലാസുകളിലെ വിദ്യാർത്ഥികളും അദ്ധ്യാപകരും രക്ഷിതാക്കളും കഥാപാത്രങ്ങളായി എത്തുന്നു. പ്രധാനാദ്ധ്യാപകനായ സജേഷ് ടി.വിയുടെ രചനയ്ക്ക് അദ്ധ്യാപിക സാന്ത്വന പി.പിയാണ് സംവിധാനം നിർവഹിച്ചത് സ്കൂൾ നാടക ക്ലബിലെ അംഗങ്ങളാണ് അണിയറ പ്രവർത്തകർ. നവ മാദ്ധ്യമങ്ങളിലൂടെ പുറത്തിറക്കാൻ ഉദ്ദേശിക്കുന്ന ചിത്രത്തിന്റെ വിജയത്തിനായി വിവേക് വിജയൻ , സന്ദീപ് വി.പി, നിനു കൃഷ്ണ തുടങ്ങിയ അദ്ധ്യാപകർ നേതൃത്വം നൽകി. 18ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ചിത്രത്തിന്റെ റിലീസ് കർമ്മം നിർവഹിക്കും.