മുച്ചിലോട്ട് താഴെ റോഡ് ഉദ്ഘാടനം

Saturday 14 February 2026 12:17 AM IST
കരുമല അരീക്കുഴിയിൽ - മുച്ചിലോട്ട് താഴെ റോഡിൻ്റെ ഉദ്ഘാടനം കെ.എം. സച്ചിൻ ദേവ് എം.എൽ.എ. നിർവ്വഹിക്കുന്നു

കരുമല: ഉണ്ണികുളം ഗ്രാമപഞ്ചായത്ത് രണ്ടാംവാർഡിലെ കരുമല അരീക്കുഴിയിൽ - മുച്ചിലോട്ട് താഴെ റോഡ് കെ.എം സച്ചിൻദേവ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് അനുവദിച്ച 14 ലക്ഷം രൂപയും ഗ്രാമപഞ്ചായത്ത് എൽ.എസ്. ജി. ഡി പദ്ധതിയിൽ അനുവദിച്ച 1.7 ലക്ഷം രൂപയും മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ അനുവദിച്ച 5 ലക്ഷം രൂപയും വിനിയോഗിച്ചാണ് പ്രവൃത്തി പൂർത്തീകരിച്ചത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇസ്മായിൽ കുറുമ്പൊയിൽ അദ്ധ്യക്ഷത വഹിച്ചു. ഉണ്ണികുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അബ്ദുള്ള, ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് അംഗം പുഷ്പ, ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡ് മെമ്പർ വത്സല തുടങ്ങിയവർ പ്രസംഗിച്ചു. ഉണ്ണികുളം ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡ് മെമ്പർ സി.കെ ജിഷ സ്വാഗതവും എ.കെ വിനോദ് കുമാർ നന്ദിയും പറഞ്ഞു.