തൊഴിൽമേള സംഘടിപ്പിച്ചു
Saturday 14 February 2026 12:19 AM IST
കോഴിക്കോട്: വെള്ളിമാടുകുന്ന് ജെ.ഡി.ടി ഇസ്ലാം കോളേജ് ഒഫ് ആർട്സ് ആൻഡ് സയൻസ് കരിയർ ഗൈഡൻസ് ആൻഡ് പ്ലേസ്മെന്റ് സെല്ലിന്റെ ആഭിമുഖ്യത്തിൽ തൊഴിൽമേള സംഘടിപ്പിച്ചു. കേരളത്തിലെ 28 പ്രമുഖ കമ്പനികൾ നടത്തിയ അഭിമുഖത്തിൽ അവസാന വർഷ ബിരുദ, ബിരുദാനന്തര, പൂർവ വിദ്യാർത്ഥികൾ ഉൾപ്പടെ 337 വിദ്യാർത്ഥികൾ പങ്കെടുത്തു. ജെ. ഡി. ടി ഇൻസ്റ്റിറ്റ്യൂഷൻ പ്രസിഡന്റ് പി. സി അൻവർ, സെക്രട്ടറി സി.എ ആരിഫ് എന്നിവർ പങ്കെടുത്തു. പ്രിൻസിപ്പൽ ഡോ. ടി.കെ മക്ബൂൽ, പ്ലേസ്മെന്റ് സെൽ കോ കോർഡിനേറ്റർ ജംഷീന പി.എസ് എന്നിവർ നേതൃത്വം നൽകി.