ഗതാഗത നിയന്ത്രണം

Saturday 14 February 2026 12:33 AM IST

മാരാമൺ: മാരാമൺ കൺവെൻഷനുമായി ബന്ധപ്പെട്ട് ഇന്നും നാളെയും ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി ജില്ലാ പൊലീസ് മേധാവി ആർ.ആനന്ദ് അറിയിച്ചു. പത്തനംതിട്ടയിൽ നിന്ന് തിരുവല്ല ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ തെക്കേമല ജംഗ്ഷനിൽ നിന്ന് തിരിഞ്ഞ് ആറന്മുള, ആഞ്ഞിലിമൂട് ജംഗ്ഷൻ വഴി പുല്ലാട് ഭാഗത്തേക്ക് പോകണം. മാരാമൺ ജംഗ്ഷനിൽ തിരക്കേറിയ സമയങ്ങളിൽ തിരുവല്ല ഭാഗത്തുനിന്ന് പത്തനംതിട്ട ഭാഗത്തേക്ക് പോകുന്ന വാഹനങ്ങളും പുല്ലാട് നിന്ന് ആഞ്ഞിലിമൂട് ജംഗ്ഷൻ ഭാഗത്തേക്ക് തിരിയുന്ന രീതിയിൽ ഗതാഗതം ക്രമീകരക്കുമെന്ന് ജില്ലാ പൊലീസ് മേധാവി അറിയിച്ചു.