പ്രതിഷ്ഠാ വാർഷികം
Saturday 14 February 2026 12:34 AM IST
തിരുവല്ല: കിഴക്കനോതറ തീപ്പുക മൂർത്തിക്കാവ് ക്ഷേത്രത്തിലെ പ്രതിഷ്ഠാ വാർഷികവും ശിവരാത്രി ഉത്സവവും നാളെ നടക്കും. രാവിലെ 6ന് അഷ്ടദ്രവ്യ മഹാഗണപതി ഹോമം, മൃത്യുഞ്ജയ ഹോമം. 8ന് പാൽ പൊങ്കാല ചടങ്ങുകൾ പഞ്ചായത്ത് അംഗം ഗീത ബാലൻ ഉദ്ഘാടനം ചെയ്യും. 9ന് നവകം, ഉച്ചയ്ക്ക് 12.30ന് അന്നദാനം ബ്ലോക്ക് പഞ്ചായത്ത് അംഗം ജോസഫ് മാത്യു ഉദ്ഘാടനം ചെയ്യും. 5.30ന് എഴുന്നെള്ളത്ത് ഘോഷയാത്ര, രാത്രി 8ന് തിരുവാതിരകളി, 9ന് കൈകൊട്ടിക്കളി 11.30ന് രുദ്രപൂജ, 1ന് നാടൻപാട്ട്.