പ്രതിഷേധ പ്രകടനം

Saturday 14 February 2026 12:52 AM IST

കോന്നി: ദേശീയ പണിമുടക്കിന്റെ ഭാഗമായി സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തിൽ കോന്നിയിൽ പ്രതിഷേധ പ്രകടനം നടത്തി. മാരൂർ പാലം ജംഗ്ഷനിൽ നിന്ന് ആരംഭിച്ച പ്രകടനം ടൗൺ ചുറ്റി സെൻട്രൽ ജംഗ്ഷനിൽ സമാപിച്ചു. സി.ഐ.ടി.യു സംസ്ഥാന കമ്മിറ്റിയംഗം മലയാലപ്പുഴ മോഹനൻ ഉദ്ഘാടനം ചെയ്തു. ഏരിയാ കമ്മിറ്റിയംഗം ഷാഹീർ പ്രണവം അദ്ധ്യക്ഷനായി. ശ്യാംലാൽ, എം.എസ്.ഗോപിനാഥൻ, കുഞ്ഞുമോൻ, കെ.ശ്രീകുമാർ, ഷിജു എബ്രഹാം, കെ.രാജേഷ്, ശിവദാസ്, ആർ.ഗോവിന്ദ്, ടി.രാജേഷ് കുമാർ, എസ്.ജ്യോതിഷ് എന്നിവർ സംസാരിച്ചു.