വർണക്കൂടാരം ഉദ്ഘാടനം

Saturday 14 February 2026 12:54 AM IST

ഏനാത്ത്: പ്രീ-പ്രൈമറി സ്കൂൾ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്നതിന്റെ ഭാഗമായി പത്തുലക്ഷം രൂപ വിനിയോഗിച്ച് ഏനാത്ത് ഗവ. യു.പി.എസ് പ്രീ-പ്രൈമറി സ്റ്റാർസ് വർണക്കൂടാരം അന്താരാഷ്ട്ര മോഡൽ ഡെപ്യുട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്തു. ഏഴംകുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇ.എ.ലത്തീഫ് അദ്ധ്യക്ഷനായി. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ കർമ്മല കുസുമം, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ടി.ഡി.സജി, സീമ ദാസ്,​ എ.കെ.പ്രകാശ്, ഉബൈദുള്ള, അഡ്വ. എ.താജുദീൻ, എസ്.സൗമ്യ,​ വൈ.സാബു,​ എസ്.ഷെരീഫ് എന്നിവർ സംസാരിച്ചു.