രക്തസാക്ഷി അനുസ്മരണം

Saturday 14 February 2026 12:56 AM IST

പന്തളം: യൂത്ത് കോൺഗ്രസ്‌ പന്തളം ടൗൺ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ശുഹൈബ് രക്തസാക്ഷി അനുസ്മരണം നടത്തി. മണ്ഡലം പ്രസിഡന്റ് എബിൻ തോമസ് കുരമ്പാല അദ്ധ്യക്ഷനായി. യൂത്ത് കോൺഗ്രസ്‌ സംസ്ഥാന സെക്രട്ടറി അനന്തു ബാലൻ ഉദ്ഘാടനം ചെയ്തു. മനോജ് കുരമ്പാല, കണ്ണൻ പൂപ്പനയ്യത്ത്, ഋഷി കുരമ്പാല, സെബിൻ പൂഴിക്കാട്, ജോബിൻ കുരമ്പാല, ഷെഫീക്ക്, അരുൺ തട്ടയിൽ,​ ലിജു.പി.യോഹന്നാൻ, സിജോ ജോയ്, മനു, എം.ജി.രമണൻ, അനിത ഉദയൻ, ഉദയൻ എന്നിവർ പങ്കെടുത്തു.