ആലിൻ ഷെറിന്റെ അവയവങ്ങളുമായി ആംബുലൻസ് തലസ്ഥാനത്തെത്തി,​ കിംസിൽ നിന്ന് മെഡിക്കൽ കോളേജിലെത്തിച്ചു

Friday 13 February 2026 10:43 PM IST

തിരുവനന്തപുരം: പത്തുമാസം പ്രായമുള്ള ആലിൻ ഷെറിൻ എബ്രഹാമിന്റെ അവയവങ്ങളുമായി കൊച്ചി അമൃത ആശുപത്രിയിൽ നി്ന്ന് തിരിച്ച ആംബുലൻസ് തിരുവനന്തപുരത്ത് എത്തിച്ചു. ആദ്യം കിംസ് ആശുപത്രിയിലും ഇവിടെ നിന്ന് ശ്രീചിത്രയിലേക്കും തുടർന്ന് മെഡിക്കൽ കോളേജ് എസ്.എ.ടി ആശുപത്രിയിലേക്കും അവയവങ്ങൾ എത്തിച്ചു,

കിംസിൽ ആറു മാസം പ്രായമുള്ള കുഞ്ഞിനാണ് ആലിന്റെ കരൾ മാറ്റിവയ്ക്കുന്നത്. ശേഷം ആലിന്റെ വൃക്കകൾ തിരുവനന്തപുരം മെഡിക്കൽ കോളേജ് എസ്.എ,​ടി ആശുപത്രിയിലെ പീഡിയാട്രിക് നെഫ്രോളജി വാർഡിൽ ചികിത്സയിലുള്ള കുട്ടിക്ക് മാറ്റി വയ്ക്കും. ഹൃദയ വാൽവ് ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ടിലേക്കും എത്തിക്കും,​ സംസ്ഥാന ചരിത്രത്തിൽ ആദ്യമായാണ് 10 മാസം പ്രായമുള്ള കുഞ്ഞിന്റെ അവയവങ്ങൾ ദാനം ചെയ്യുന്നത്. മൂന്നേകാൽ മണിക്കൂർ എടുത്താണ് എറണാകുളത്ത് നിന്ന് ആംബുലൻസ് തിരുവനന്തപുരത്തേക്ക് എത്തിച്ചത്.

എറണാകുളത്ത് നിന്ന് പുറപ്പെട്ട ആംബുലൻസിന് ട്രാഫിക് നിയന്ത്രിച്ച് ഗ്രീൻ കോറിഡോർ ഒരുക്കി പെട്ടെന്ന് കടന്നുപോകാനുള്ള എല്ലാ സജ്ജീകരണങ്ങളും പൊലീസ് ഒരുക്കിയിരുന്നു.