പാഠപുസ്തകം ഫോട്ടോകോപ്പിയെടുത്ത് നൽകിയിരുന്ന കാലം മാറി: മുഖ്യമന്ത്രി

Saturday 14 February 2026 12:03 AM IST

തിരുവനന്തപുരം: അദ്ധ്യയന വർഷം അവസാനിക്കുന്നതിന് മുമ്പ് അടുത്തവർഷത്തേക്കുള്ള പാഠപുസ്തകങ്ങൾ വിദ്യാർത്ഥികൾക്ക് വിതരണം ചെയ്യാൻ കഴിഞ്ഞത് മികച്ച മാതൃകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.

2016ന് മുമ്പ് പാഠപുസ്തക വിതരണം വൈകിയിരുന്ന കാലം ഉണ്ടായിരുന്നു. അദ്ധ്യാപകർ ഫോട്ടോസ്റ്റാറ്റ് പകർപ്പുകൾ നൽകി ക്ളാസെടുക്കേണ്ട സാഹചര്യത്തിനാണ് മാറ്റം വന്നത്. അടുത്ത അദ്ധ്യയന വർഷത്തേക്കുള്ള വിദ്യാർത്ഥികളുടെ പാഠപുസ്തക, സൗജന്യ കൈത്തറി യൂണിഫോം വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം പട്ടം സെന്റ് മേരീസ് ഹയർസെക്കൻഡറി സ്‌കൂളിൽ നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി. പാഠപുസ്തക വിതരണം ഇപ്പോൾ കൃത്യസമയത്ത് നടക്കുന്നത് കഴിഞ്ഞ പത്ത് വർഷത്തിനിടെയുള്ള വിദ്യാഭ്യാസ രംഗത്തെ മാറ്റത്തിന്റെ ഫലമാണ്. സമയ ബന്ധിതമായി പ്രിന്റിംഗ് ഓർഡർ നൽകാത്തതും ഭരണ നടപടികളിലെ കാലതാമസവും മുമ്പ് പുസ്തകങ്ങൾ ലഭിക്കാത്ത അവസ്ഥ സൃഷ്ടിച്ചിരുന്നു. വിദ്യാഭ്യാസ രംഗത്ത് സമഗ്ര ഇടപെടലുകൾ നടത്തി സാഹചര്യം മാറ്റാൻ സർക്കാരിന് കഴിഞ്ഞു. അഞ്ചുലക്ഷത്തോളം കുട്ടികൾ പൊതുവിദ്യാഭ്യാസമേഖലയിൽനിന്ന് വിട്ടുപോവുകയും ആയിരത്തോളം സ്‌കൂളുകൾ അടച്ചുപൂട്ടൽ ഭീഷണി നേരിടുകയും ചെയ്ത അവസ്ഥ മാറിയെന്നും മുഖ്യമന്ത്രി പറഞ്ഞു. വിദ്യാർത്ഥികൾക്ക് പാഠപുസ്തകങ്ങളും കൈത്തറി യൂണിഫോമും മുഖ്യമന്ത്രി കൈമാറി. മന്ത്രി വി.ശിവൻകുട്ടി അദ്ധ്യക്ഷത വഹിച്ചു. വി.കെ.പ്രശാന്ത് എം.എൽ.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി. പ്രിയദർശിനി, പൊതുവിദ്യാഭ്യാസ ഡയറക്ടർ എൻ.എസ്.കെ. ഉമേഷ് തുടങ്ങിയവർ സംബന്ധിച്ചു. പൊതുവിദ്യാഭ്യാസ സെക്രട്ടറി ഡോ. കെ. വാസുകി സ്വാഗതം പറഞ്ഞു.

വി​ദ്യാ​ഭ്യാ​സ​ ​വ​കു​പ്പി​ന്റെ മി​ക​വ്:​ ​മ​ന്ത്രി​ ​ശി​വ​ൻ​കു​ട്ടി

തി​രു​വ​ന​ന്ത​പു​രം​:​ ​സ്‌​കൂ​ൾ​ ​തു​റ​ക്കു​ന്ന​തി​നു​മു​മ്പ് ​കു​ട്ടി​ക​ൾ​ക്ക് ​പാ​ഠ​പു​സ്ത​ക​വും​ ​സൗ​ജ​ന്യ​ ​കൈ​ത്ത​റി​ ​യൂ​ണി​ഫോ​മും​ ​എ​ത്തി​ക്കു​ന്ന​ത് ​വി​ദ്യാ​ഭ്യാ​സ​ ​വ​കു​പ്പി​ന്റെ​ ​മി​ക​വാ​ണെ​ന്ന് ​മ​ന്ത്രി​ ​വി.​ ​ശി​വ​ൻ​കു​ട്ടി.​ ​അ​ടു​ത്ത​ ​അ​ദ്ധ്യ​യ​ന​ ​വ​ർ​ഷ​ത്തേ​ക്കു​ള്ള​ ​പാ​ഠ​പു​സ്ത​ക​ത്തി​ന്റെ​യും​ ​സൗ​ജ​ന്യ​ ​കൈ​ത്ത​റി​ ​യൂ​ണി​ഫോ​മി​ന്റെ​യും​ ​വി​ത​ര​ണ​ത്തി​ന്റെ​ ​സം​സ്ഥാ​ന​ത​ല​ ​ഉ​ദ്ഘാ​ട​ന​ ​ച​ട​ങ്ങി​ൽ​ ​അ​ദ്ധ്യ​ക്ഷ​ത​ ​വ​ഹി​ക്കു​ക​യാ​യി​രു​ന്നു​ ​മ​ന്ത്രി. സ​മ​യ​ബ​ന്ധി​ത​മാ​യി​ ​വി​ദ്യാ​ഭ്യാ​സ​ ​സൗ​ക​ര്യ​ങ്ങ​ൾ​ ​ഉ​റ​പ്പാ​ക്കു​ന്ന​ത് ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്കും​ ​ര​ക്ഷി​താ​ക്ക​ൾ​ക്കും​ ​വ​ലി​യ​ ​ആ​ശ്വാ​സ​മാ​യി.​ ​ജ​ന​കീ​യ​ ​വി​ദ്യാ​ഭ്യാ​സ​ ​കേ​ന്ദ്ര​ങ്ങ​ളാ​യി​ ​പൊ​തു​വി​ദ്യാ​ല​യ​ങ്ങ​ൾ​ ​മാ​റി​യി​ട്ടു​ണ്ട്.​ ​പ​രീ​ക്ഷാ​ഫ​ലം​ ​വ​രു​ന്ന​തി​ന് ​മു​മ്പേ​ ​പു​സ്ത​ക​ങ്ങ​ൾ​ ​അ​ച്ച​ടി​ച്ച് ​വി​ത​ര​ണം​ ​ന​ട​ത്തു​ന്ന​ത് ​ആ​സൂ​ത്ര​ണ​മി​ല്ലാ​യ്മ​യ​ല്ല,​ ​മ​റി​ച്ച് ​നി​ശ്ച​യ​ദാ​ർ​ഢ്യ​ത്തി​ന്റെ​ ​ഭാ​ഗ​മാ​ണ്.​ ​സ​ർ​ക്കാ​ർ​ ​വി​ദ്യാ​ല​യ​ങ്ങ​ളെ​ ​ലോ​ക​നി​ല​വാ​ര​ത്തി​ലേ​ക്ക് ​ഉ​യ​ർ​ത്താ​ൻ​ ​ന​ട​ത്തു​ന്ന​ ​ശ്ര​മ​ങ്ങ​ളെ​ ​'​തു​ഗ്ല​ക്ക് ​പ​രി​ഷ്‌​കാ​രം​'​ ​എ​ന്ന് ​വി​ശേ​ഷി​പ്പി​ക്കു​ന്ന​ത് ​വി​ദ്യാ​ഭ്യാ​സ​ ​പു​രോ​ഗ​തി​യെ​ ​ചെ​റു​ക്കു​ന്ന​ ​നി​ല​പാ​ടാ​ണെ​ന്നും​ ​മ​ന്ത്രി​ ​പ​റ​ഞ്ഞു.