പൊലീസ് സംരക്ഷണം തേടി കേരള വി.സി

Saturday 14 February 2026 12:08 AM IST

തിരുവനന്തപുരം: പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് ഡി.ജി.പിക്ക് കേരള സർവകലാശാല വി.സി ഡോ.മോഹനൻ കുന്നുമ്മേൽ കത്തു നൽകി. വിദ്യാർത്ഥി പ്രതിഷേധങ്ങളുണ്ടാവുമ്പോൾ പൊലീസ് പക്ഷപാതപരമായി പെരുമാറുകയാണെന്നും നിസംഗത പാലിക്കുകയാണെന്നും ചൂണ്ടിക്കാട്ടി. കുറ്റവാളികൾക്കെതിരെ കർശന നടപടിയെടുക്കണമെന്നും സർവകലാശാലയുടെയും തന്റെയും സുരക്ഷ ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ടു.

അതിനിടെ വി.സി ഇന്നലെ ലോക്ഭവനിലെത്തി ഗവർണറെ കണ്ട് സർവകലാശാലയിലെ നിലവിലെ സ്ഥിതിഗതികൾ റിപ്പോർട്ട്‌ ചെയ്തു. യൂണിയൻ ഭാരവാഹികൾക്ക് നേരത്തെ നിശ്ചയിച്ച പ്രോഗ്രാമുകൾ നടത്തുന്നതിന് പത്തുലക്ഷം രൂപ സ്റ്റുഡൻസ് സർവീസ് ഡയറക്ടർക്ക് അനുവദിച്ചിരുന്നെന്നും ഡയറക്ടറാണ് നിലവിലെ ഭാരവാഹികൾക്ക് തുക കൈമാറേണ്ടതെന്നും ഗവർണറെ അറിയിച്ചു. പുതിയ യൂണിയൻ ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് നടത്താൻ ഉത്തരവ് നൽകിയിട്ടുണ്ട്. പുതിയ ഭാരവാഹികളായിരിക്കും യുവജനോത്സവം നടത്തുന്നതെന്നും അറിയിച്ചു.