ഉയർന്ന താപനില: തൊഴിലാളികളുടെ ജോലി സമയം പുനഃക്രമീകരിച്ചു

Saturday 14 February 2026 12:15 AM IST

തിരുവനന്തപുരം: സംസ്ഥാനത്ത് പകൽ താപനില ക്രമാതീതമായി ഉയർന്ന സാഹചര്യത്തിൽ വെയിലത്ത് ജോലി ചെയ്യുന്ന തൊഴിലാളികളുടെ തൊഴിൽ സമയം പുനഃക്രമീകരിച്ചു. സൂര്യാഘാതം ഏൽക്കുന്നതിനുള്ള സാഹചര്യം കണക്കിലെടുത്താണ് നടപടി. 12 മുതൽ മേയ് 20 വരെയാണ് ക്രമീകരണം. തൊഴിലാളികൾക്ക് ഉച്ചയ്ക്ക് 12 മുതൽ ഉച്ചതിരിഞ്ഞ് 3 വരെ വിശ്രമ സമയമായിരിക്കും. രാവിലെ 7 മുതൽ വൈകിട്ട് 7 വരെയുള്ള സമയത്തിനുള്ളിൽ 8 മണിക്കൂറായി ജോലി സമയം നിജപ്പെടുത്തി. ഷിഫ്റ്റ് വ്യവസ്ഥയിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് രാവിലത്തെ ഷിഫ്റ്റ് ഉച്ചയ്ക്ക് 12ന് അവസാനിക്കുന്ന തരത്തിലും ഉച്ചയ്ക്ക് ശേഷമുള്ള ഷിഫ്റ്റ് വൈകിട്ട് 3ന് ആരംഭിക്കുന്ന തരത്തിലുമാണ് പുനഃക്രമീകരിച്ചത്.

.