സ്വർണക്കൊള്ളക്കേസ്, പങ്കജ് ഭണ്ഡാരിയുടെ അറസ്റ്റ് നിയമപരം, ഹർജി തള്ളി ഹൈക്കോടതി

Saturday 14 February 2026 12:00 PM IST

കൊച്ചി: ശബരിമല സ്വർണക്കൊള്ള കേസിൽ തന്റെ അറസ്റ്റും റിമാൻഡും നിയമവിരുദ്ധമാണെന്ന് ആരോപിച്ച് ചെന്നൈ സ്മാർട്ട് ക്രിയേഷൻസ് ഉടമ പങ്കജ് ഭണ്ഡാരി സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി. എസ്.ഐ.ടിയുടെ നടപടികൾ നിയമപരമാണെന്ന് വിലയിരുത്തിയാണ് ജസ്റ്റിസ് എ.ബദറുദ്ദീന്റെ ഉത്തരവ്. ശ്രീകോവിലിന്റെ കട്ടിളപ്പാളിയിലെ സ്വർണം കവർന്ന കേസിൽ 9-ാം പ്രതിയും ദ്വാരപാലക ശില്പക്കേസിൽ 12-ാം പ്രതിയുമാണ് ഭണ്ഡാരി.

അറസ്റ്റിന്റെ പശ്ചാത്തലവും കാരണവും അറിയിച്ചില്ലെന്നും ഇത് സുപ്രീംകോടതി നിർദ്ദേശിച്ച മാനദണ്ഡങ്ങളുടെ ലംഘനമാണെന്നുമായിരുന്നു ഹർജിക്കാരന്റെ വാദം. അഭിഭാഷകനെ ബന്ധപ്പെടാൻ അനുവദിച്ചില്ല. ബന്ധുക്കളേയോ സുഹൃത്തുക്കളേയോ അറസ്റ്രുവിവരം അറിയിച്ചില്ല. റിമാൻഡ് റിപ്പോർട്ട് നൽകിയില്ല. അതിനാൽ, എഫ്.ഐ.ആറിലെ തുടർനടപടികൾ റദ്ദാക്കണമെന്നും ആവശ്യപ്പെട്ടു.

എന്നാൽ, ഓരോ കേസിലേയും അറസ്റ്റുമായി ബന്ധപ്പെട്ട് ഇംഗ്ലീഷിലടക്കം തയ്യാറാക്കി കൈമാറിയ നോട്ടീസുകൾ പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കി. കുറ്റകൃത്യത്തിന്റെ കൃത്യമായ വിവരങ്ങൾ അതിൽ ഉൾപ്പെടുത്തിയിരുന്നു. ചോദ്യംചെയ്യലിനെത്തിയപ്പോൾ ഹർജിക്കാരനെ അനുഗമിച്ചിരുന്ന എസ്.രാജശേഖർക്കും നോട്ടീസിന്റെ പകർപ്പുകൾ കൈമാറിയിരുന്നു. ഭണ്ഡാരിയുടെ അഭിഭാഷകനെ ഫോണിൽ വിവരമറിയിച്ചിരുന്നതായും വ്യക്തമാക്കി.

വാറന്റ് മതിയാകും

അറസ്റ്രിനുള്ള സാഹചര്യവും കാരണങ്ങളും വ്യക്തമാക്കാൻ വാറന്റ് മതിയാകുമെന്ന് ഹൈക്കോടതി വിലയിരുത്തി. വാറന്റില്ലാത്ത അറസ്റ്റാണെങ്കിൽ എന്തിനാണ് അറസ്റ്രെന്നും കുറ്റമെന്താണെന്നും ബോദ്ധ്യപ്പെടുത്തിയാൽ മതിയാകും. ഈ കേസിൽ അന്വേഷണസംഘം രണ്ടു നോട്ടീസുകൾ നൽകി സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. ഹർജിക്കാരനെ അനുഗമിച്ചിരുന്ന രാജശേഖർ അപരിചിതനാണെന്ന് കരുതാനാകില്ല. അഭിഭാഷകനെ ഫോണിൽ വിവരം അറിയിച്ചിട്ടുണ്ട്. റിമാൻഡ് റിപ്പോർട്ട് പിന്നീട് കൈമാറിയിട്ടുണ്ട്. മജിസ്ട്രേട്ടിന് മുമ്പാകെ ഹാജരാക്കാൻ വൈകിയത് യാത്രാദൂരം കാരണമാണ്. അതിനാൽ എസ്.ഐ.ടിയുടെ നടപടിക്രമങ്ങളിൽ വീഴ്ചയില്ലെന്നും വിലയിരുത്തി.

സ്വ​ർ​ണ​ക്കൊ​ള്ള​:​ ​സി.​ബി.​ഐ​ ​വേ​ണ​മെ​ന്ന ഹ​ർ​ജി​ക​ളി​ൽ​ ​ഒ​രു​മി​ച്ച് ​വാ​ദം​കേ​ൾ​ക്കും

കൊ​ച്ചി​:​ ​ശ​ബ​രി​മ​ല​ ​സ്വ​ർ​ണ​ക്കൊ​ള്ള​ ​കേ​സ് ​സി.​ബി.​ഐ​ക്കു​ ​വി​ട​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ​സ​മ​ർ​പ്പി​ച്ച​ ​ഹ​ർ​ജി​ക​ളി​ൽ​ ​ഹൈ​ക്കോ​ട​തി​ ​മാ​ർ​ച്ച് 13​ന് ​ഒ​രു​മി​ച്ച് ​വാ​ദം​കേ​ൾ​ക്കും.​ ​ബി.​ജെ.​പി​ ​സം​സ്ഥാ​ന​ ​പ്ര​സി​ഡ​ന്റ് ​രാ​ജീ​വ് ​ച​ന്ദ്ര​ശേ​ഖ​ർ,​ ​വി​ശ്വ​ഹി​ന്ദു​ ​പ​രി​ഷ​ത്ത്,​ ​ത​ന്ത്രി​സ​മാ​ജം​ ​തു​ട​ങ്ങി​യ​വ​ർ​ ​സ​മ​ർ​പ്പി​ച്ച​ ​ഹ​ർ​ജി​ക​ളാ​ണ് ​ജ​സ്റ്റി​സ് ​എ.​ ​രാ​ജ​ ​വി​ജ​യ​രാ​ഘ​വ​ൻ,​ ​ജ​സ്റ്റി​സ് ​കെ.​വി.​ ​ജ​യ​കു​മാ​ർ​ ​എ​ന്നി​വ​രു​ൾ​പ്പെ​ട്ട​ ​ദേ​വ​സ്വം​ബെ​ഞ്ച് ​പ​രി​ഗ​ണി​ക്കു​ന്ന​ത്.

ബെ​ല്ലാ​രി​യി​ൽ​ ​എ​സ്.​ഐ.​ടി​യു​ടെ​ ​അ​ന്വേ​ഷ​ണം

ശ​ബ​രി​മ​ല​ ​സ്വ​ർ​ണ​ക്കൊ​ള്ള​ക്കേ​സി​ൽ​ ​ക​ർ​ണാ​ട​ക​ത്തി​ലെ​ ​ബെ​ല്ലാ​രി​യി​ൽ​ ​എ​സ്.​ഐ.​ടി​ ​പ​രി​ശോ​ധ​ന​ ​ന​ട​ത്തി.​ ​തി​രു​വ​ന​ന്ത​പു​ര​ത്ത് ​നി​ന്നു​ള്ള​ ​അ​ഞ്ചം​ഗ​ ​സം​ഘ​മാ​ണ് ​ഇ​ന്ന​ലെ​ ​രാ​വി​ലെ​ ​ബെ​ല്ലാ​രി​യി​ൽ​ ​എ​ത്തി​യ​ത്.​ ​കേ​സി​ൽ​ ​അ​റ​സ്റ്റി​ലു​ള്ള​ ​റൊ​ദ്ധം​ ​ജു​വ​ല​റി​ ​ഉ​ട​മ​ ​ഗോ​വ​ർ​ധ​ന്റെ​ ​വീ​ട്ടി​ലാ​യി​രു​ന്നു​ ​പ​രി​ശോ​ധ​ന.​ ​ഗോ​വ​‌​ർ​ധ​ന്റെ​ ​ബാ​ങ്ക് ​പാ​സ്ബു​ക്ക് ​ഉ​ൾ​പ്പെ​ടെ​യു​ള്ള​ ​രേ​ഖ​ക​ൾ​ ​എ​സ്ഐ​ടി​ ​ശേ​ഖ​രി​ച്ചു.​ ​ഗോ​വ​ർ​ധ​ന്റെ​ ​ബാ​ങ്കി​ട​പാ​ടു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട് ​വി​ശ​ദ​മാ​യ​ ​പ​രി​ശോ​ധ​ന​യ്ക്കാ​ണ് ​പ്ര​ത്യേ​ക​ ​സം​ഘ​മെ​ത്തി​യ​ത്.​ ​മൂ​ന്നാം​ ​ത​വ​ണ​യാ​ണ് ​പ്ര​ത്യേ​ക​ ​അ​ന്വേ​ഷ​ണ​ ​സം​ഘം​ ​ബെ​ല്ലാ​രി​യി​ൽ​ ​പ​രി​ശോ​ധ​ന​യ്ക്കാ​യി​ ​എ​ത്തി​യ​ത്.