മിലിട്ടറി കോളേജ് പ്രവേശനം

Saturday 14 February 2026 12:26 AM IST

തിരുവനന്തപുരം:ഡെറാഡൂണിലെ രാഷ്ട്രീയ ഇൻഡ്യൻ മിലിട്ടറി കോളേജിലേക്ക് 2027 ജനുവരി മാസത്തിൽ നടക്കുന്ന 8-ാം ക്ലാസ് പ്രവേശനത്തിനുളള യോഗ്യതാ പരീക്ഷ തിരുവനന്തപുരം പൂജപ്പുര പരീക്ഷാ കമ്മിഷണറുടെ ഓഫീസിൽ ജൂൺ 7ന് നടത്തും. 2014 ജനുവരി 2 നും 2015 ജൂലായ് ഒന്നിനും ഇടയിൽ ജനിച്ച പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും അപേക്ഷിക്കാം.പരീക്ഷ സംബന്ധിച്ചുളള വിവരങ്ങൾക്ക്: https://pareekshabhavan.kerala.gov.in/.