ശ്രീനാരായണ ശൈവസങ്കേത യാത്ര

Saturday 14 February 2026 12:27 AM IST

ശിവഗിരി:ഗുരുധർമ്മ പ്രചരണസഭയുടെ നേതൃത്വത്തിലുള്ള ശ്രീനാരായണ ശൈവസങ്കേതയാത്രയുടെ ഒരുക്കങ്ങൾ പൂർത്തിയായി.ഞായറാഴ്ച പുലർച്ചെ 6ന് ശിവഗിരി മഹാസമാധി സന്നിധിയിൽ പ്രാർത്ഥനക്ക് ശേഷം യാത്ര തിരിക്കും.ഗുരുദേവൻ പ്രതിഷ്ഠാകർമ്മം നിർവഹിച്ച പ്ലാവഴികം ദേവീക്ഷേത്രം,ഏറത്ത് സുബ്രഹ്മണ്യ ക്ഷേത്രം,കായിക്കര കപാലേശ്വര ക്ഷേത്രം,അഞ്ചുതെങ്ങ് ജ്ഞാനേശ്വര ക്ഷേത്രം,കടക്കാവൂർ അർദ്ധനാരീശ്വര ക്ഷേത്രം,വക്കം ദേവേശ്വര ക്ഷേത്രം,മുരുക്കുംപുഴ കാളകണ്ഠേശ്വര ക്ഷേത്രം,കുളത്തൂർ കോലത്തുകര ക്ഷേത്രം,കുന്നുംപാറ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം എന്നിവിടങ്ങളിൽ സന്ദർശനം നടത്തി പ്രാർത്ഥന നിർവഹിച്ചാകും അരുവിപ്പുറത്ത് എത്തിച്ചേരുകയന്ന് ഗുരുധർമ്മപ്രചരണസഭ സെക്രട്ടറി സ്വാമി അസംഗാനന്ദഗിരി അറിയിച്ചു.