എം.ജി സർവകലാശാല വാർത്തകൾ

Saturday 14 February 2026 12:29 AM IST

പരീക്ഷാ തീയതി അഞ്ചാം സെമസ്റ്റർ ബി.എസ്‌സി കമ്പ്യൂട്ടർ സയൻസ് മോഡൽ 3 ( 2023 അഡ്മിഷൻ റഗുലർ,2019 മുതൽ 2022 വരെ അഡ്മിഷനുകൾ റീഅപ്പിയറൻസ്,2018,2017 അഡ്മിഷനുകൾ മേഴ്‌സി ചാൻസ് പരീക്ഷയിൽ പരാജയപ്പെട്ട ഉദ്യോഗാർത്ഥികൾക്കുള്ള സ്‌പെഷ്യൽ റീഅപ്പിയറൻസ്) ജനുവരി 2026 പരീക്ഷയുടെ പ്രാക്ടിക്കൽ 26 ന് നടക്കും.

പ്രാക്ടിക്കൽ

ഒന്നാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് എം.എസ്.സി പ്രോഗ്രാം ഇൻ കമ്പ്യൂട്ടർ സയൻസ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് മെഷീൻ ലേണിംഗ്/ കമ്പ്യൂട്ടർ സയൻസ് ഡേറ്റ സയൻസ് (ന്യൂ സ്‌കീം 2025 അഡ്മിഷൻ റഗുലർ, 2024 അഡ്മിഷൻ ഇംപ്രൂവ്‌മെന്റ്/സപ്ലിമെന്ററി / 2020 മുതൽ 2023 വരെ അഡ്മിഷൻ സപ്ലിമെന്ററി ) പരീക്ഷ ഡിസംബർ 2025 ന്റെ പ്രാക്ടിക്കൽ 18 ന് നടക്കും.

മാറ്റിവച്ചു

 16 ന് നടത്താൻ നിശ്ചയിച്ചിരുന്ന മൂന്നാം സെമസ്റ്റർ ബി.ടെക് (1997 മുതൽ 2009 വരെ അഡ്മിഷൻ പഴയ സ്‌കീം)സ്‌പെഷ്യൽ മേഴ്‌സി ചാൻസ് പരീക്ഷ മാർച്ച് 25 ലേക്ക് മാറ്റി. പരീക്ഷാ കേന്ദ്രങ്ങളിൽ മാറ്റമില്ല.