അന്യ സംസ്ഥാന വാഹനങ്ങൾക്ക് 13,24,682 രൂപ പിഴ ചുമത്തി

Saturday 14 February 2026 12:31 AM IST

തിരുവനന്തപുരം: അന്യ സംസ്ഥാന വാഹനങ്ങളെ തടഞ്ഞ് മോട്ടോർ വാഹന വകുപ്പിന്റെ രാത്രികാല പരിശോധന ആരംഭിച്ചു.

അമിതഭാരം കയറ്റിയും ടാക്സ്, പെർമിറ്റ് ഫിറ്റ്നസ് എന്നിവ ഇല്ലാതെയും രാത്രികാലങ്ങളിൽ കേരളത്തിലെത്തുന്ന അന്യസംസ്ഥാന രജിസ്‌ട്രേഷൻ വാഹനങ്ങൾക്കാണ് പിഴ ചുമത്തിയത്. തിരുവനന്തപുരം എൻഫോഴ്സ്‌മെന്റ് ആർ.ടി.ഒ.യുടെ നിർദ്ദേശപ്രകാരമാണിത്. 186 വാഹനങ്ങൾക്ക് 13,24,682 രൂപ പിഴ ചുമത്തുകയും 2,77,960 രൂപ പരിശോധന സ്ഥലത്ത് വച്ച് സർക്കാരിലേക്ക് അടപ്പിക്കുകയും ചെയ്തു. അമിതഭാരം കയറ്റിയ 12 വാഹനങ്ങൾക്കെതിരെ പ്രോസിക്യൂഷൻ നടപടികൾ ആരംഭിച്ചു. ടാക്സ് അടയ്ക്കാതെ കേരളത്തിലേക്ക് കടന്നുവന്ന 35 വാഹനങ്ങൾക്കെതിരെയും കേരള പെർമിറ്റ് ഇല്ലാതെ വന്ന 9 വാഹനങ്ങൾക്കെതിരെയും നിയമനടപടി സ്വീകരിച്ചു. വാഹന പരിശോധനയ്ക്ക് എൻഫോഴ്സ്‌മെന്റ് ആർ.ടി.ഒ വി.എസ്. അജിത് കുമാർ നേതൃത്വം നൽകി.