പി.എസ്.സി പ്രായോഗിക പരീക്ഷ

Saturday 14 February 2026 12:36 AM IST

പത്തനംതിട്ട ജില്ലയിൽ വിവിധ വകുപ്പുകളിൽ ഡ്രൈവർ ഗ്രേഡ് 2 (എൽ.ഡി.വി.), ഡ്രൈവർ കം ഓഫീസ് അറ്റൻഡന്റ് (എൽ.ഡി.വി.) (നേരിട്ടും തസ്തികമാറ്റം മുഖേനയും) (കാറ്റഗറി നമ്പർ 621/2024, 622/2024) തസ്തികയിലേക്ക് 17,​18,​19 തീയതികളിൽ പ്രമാടം രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയം ഗ്രൗണ്ടിൽ വച്ച് പ്രായോഗിക പരീക്ഷ (എച്ച് ടെസ്റ്റ് + റോഡ് ടെസ്റ്റ്) നടത്തും.

പുനരളവെടുപ്പ്

കേരള പൊലീസ് വകുപ്പിൽ വനിത പോലീസ് കോൺസ്റ്റബിൾ (വനിത പോലീസ് ബറ്റാലിയൻ) (കാറ്റഗറി നമ്പർ 582/2024, 91/2024-മുസ്ലിം, 446/2024-പട്ടികവർഗ്ഗം) തസ്തികയുടെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടന്ന ശാരീരിക അളവെടുപ്പിൽ യോഗ്യത നേടാതെ അപ്പീൽ അനുവദിച്ചതിനെ തുടർന്ന് കായികക്ഷമതാ പരീക്ഷയിൽ പങ്കെടുത്ത് വിജയിച്ച ഉദ്യോഗാർത്ഥികളുടെ പുനരളവെടുപ്പ് 19 ന് തിരുവനന്തപുരം പി.എസ്.സി. ആസ്ഥാന ഓഫീസിൽ നടത്തും.

അഭിമുഖം

 കോളേജ് വിദ്യാഭ്യാസ വകുപ്പിൽ (സർക്കാർ ലോ കോളേജുകളിൽ) അസിസ്റ്റന്റ് പ്രൊഫസർ ഇൻ ലോ (കാറ്റഗറി നമ്പർ 569/2024) തസ്തികയിലേക്ക് 18, 19, 20, 25, 26, 27, 28 തീയതികളിൽ തിരുവനന്തപുരം പി.എസ്.സി. ആസ്ഥാന ഓഫീസിൽ അഭിമുഖം നടത്തും. സർട്ടിഫിക്കറ്റ് പരിശോധന

 കേരള വാട്ടർ അതോറിറ്റിയിൽ ഡ്രാഫ്റ്റ്സ്മാൻ ഗ്രേഡ്-1 (ഇലക്ട്രിക്കൽ) (കാറ്റഗറി നമ്പർ 31/2024) തസ്തികയിലേക്ക് 16 ന് പി.എസ്.സി. ആസ്ഥാന ഓഫീസിൽ സർട്ടിഫിക്കറ്റു പരിശോധന നടത്തും.