കേരളസർവകലാശാല വാർത്ത

Saturday 14 February 2026 12:38 AM IST

പരീക്ഷാവിജ്ഞാപനം

മാർച്ച് 17 ന് ആരംഭിക്കുന്ന നാലാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് പഞ്ചവത്സര ബി.എ/ബി.കോം/ബി.ബി.എ എൽഎൽ.ബി ബിരുദ പരീക്ഷകളുടെ വിജ്ഞാപനംപ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്‌സൈറ്റിൽ.

പരീക്ഷാ രജിസ്‌ട്രേഷൻ

വിദൂരവിദ്യാഭ്യാസ വിഭാഗം ഫെബ്രുവരിയിൽ നടത്താനിരുന്ന രണ്ടാം സെമസ്റ്റർ എംബിഎ (മേഴ്സിചാൻസ് 2018, 2019 അഡ്മിഷൻ) ബിരുദ പരീക്ഷയുടെ ഓൺലൈൻ രജിസ്‌ട്രേഷൻ ആരംഭിച്ചു. വിശദവിവരങ്ങൾ വെബ്‌സൈറ്റിൽ.

വിദൂരവിദ്യാഭ്യാസ വിഭാഗം 2026 ഫെബ്രുവരിയിൽ നടത്താനിരുന്ന നാലാം സെമസ്റ്റർ എം.ബി.എ (സപ്ലിമെന്ററി 2020 അഡ്മിഷൻ, മേഴ്സിചാൻസ് 2018, 2019 അഡ്മിഷൻ) ബിരുദ പരീക്ഷയുടെ ഓൺലൈൻ രജിസ്‌ട്രേഷൻ ആരംഭിച്ചു. വിശദവിവരങ്ങൾ വെബ്‌സൈറ്റിൽ.

പരീക്ഷാഫലം

2025 ആഗസ്റ്റിൽ നടത്തിയ രണ്ടാം സെമസ്റ്റർ എം.എസ്സി മാത്തമാറ്റിക്സ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് 2026 ഫെബ്രുവരി 20 സർവകലാശാല വെബ്‌സൈറ്റ് വഴി അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്‌സൈറ്റിൽ.

പ്രാക്ടിക്കൽ

വിദൂരവിദ്യാഭ്യാസ വിഭാഗം നടത്തിയ ഒന്നാം സെമസ്റ്റർ മാസ്റ്റർ ഓഫ് ലൈബ്രറി ആന്റ് ഇൻഫർമേഷൻ സയൻസ് ജനുവരി 2026 പരീക്ഷയുടെ പ്രാക്ടിക്കൽ 2026 ഫെബ്രുവരി 19, 20 തീയതികളിൽ നടക്കും. വിശദവിവരങ്ങൾ വെബ്‌സൈറ്റിൽ.

ടൈംടേബിൾ

കാര്യവട്ടം യൂണിവേഴ്സിറ്റി കോളേജ് ഓഫ് എഞ്ചിനീയറിംഗിലെ എട്ടാം സെമസ്റ്റർ ബിടെക് 2018 സ്‌കീം (സപ്ലിമെന്ററി -2019 അഡ്മിഷൻ), (മേഴ്സിചാൻസ് - 2018 അഡ്മിഷൻ), ഫെബ്രുവരി 2026 പരീക്ഷ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്‌സൈറ്റിൽ.

സൂക്ഷ്മപരിശോധന

2025 ഓഗസ്റ്റിൽ നടത്തിയ രണ്ടാം സെമസ്റ്റർ സി.ബി.സി.എസ്. ബി.എ. പരീക്ഷയുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷിച്ചിട്ടുള്ള വിദ്യാർത്ഥികൾ ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡും ഹാൾടിക്കറ്റുമായി 16 മുതൽ 23 വരെയുള്ള പ്രവൃത്തി ദിനങ്ങളിൽ ഇ.ജെ. 5 സെക്ഷനിൽ ഹാജരാകേണ്ടതാണ്.

 2025 ജൂണിൽ നടത്തിയ രണ്ടാം സെമസ്റ്റർ ബിടെക് (2020 സ്‌കീം) പരീക്ഷയുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷ സമർപ്പിച്ചിട്ടുള്ള വിദ്യാർത്ഥികൾ ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡും ഹാൾടിക്കറ്റുമായി 17 മുതൽ 19 വരെയുള്ള പ്രവൃത്തി ദിനങ്ങളിൽ റീവാല്യുവേഷൻ ഇ.ജെ. ഏഴ് സെക്ഷനിൽ ഹാജരാകേണ്ടതാണ്.

മികച്ച ലൈബ്രേറിയൻ/അധ്യാപകർക്കുള്ള ഡോ.ജി.ദേവരാജൻ അവാർഡ്

കേരളസർവകലാശാല ലൈബ്രറി ആന്റ് ഇൻഫർമേഷൻ സയൻസ് ഡിപ്പാർട്ട്‌മെന്റിലെ അലുംനൈ അസോസിയേഷൻ പൂർവ്വ വിദ്യാർത്ഥികളിൽ നിന്ന് മികച്ച ലൈബ്രേറിയൻ/ അധ്യാപകർക്കുള്ള 2025 വർഷത്തെ ജി.ദേവരാജൻ എൻഡോവ്‌മെന്റ് അവാർഡിന് അപേക്ഷകൾ /നാമനിർദ്ദേശങ്ങൾ ക്ഷണിക്കുന്നു.അപേക്ഷകൾ ഹെഡ്, ഡിപ്പാർട്ട്‌മെന്റ് ഓഫ് ലൈബ്രറി ആന്റ് ഇൻഫർമേഷൻ സയൻസ്, കേരള സർവകലാശാല, ഒന്നാം നില, സർവകലാശാല ലൈബ്രറി, യൂണിവേഴ്സിറ്റി (പി.ഒ), തിരുവനന്തപുരം 695034 എന്ന വിലാസത്തിൽ 2026 മാർച്ച് 1 ന് മുമ്പ് ലഭിക്കേണ്ടതാണ്.കൂടുതൽ വിവരങ്ങൾക്ക്: 9496812295.