@ സ്ഥാനാർത്ഥികളെ തിരഞ്ഞെടുക്കാൻ ഓൺലൈൻ സർവേ സി.പി.എം ഗൂഢാലോചനയെന്ന് കോൺഗ്രസ്

Saturday 14 February 2026 12:50 AM IST
കോൺഗ്രസ്

കോ​ഴി​ക്കോ​ട്:​ ​'​കൊ​യി​ലാ​ണ്ടി​ ​മ​ണ്ഡ​ല​ത്തി​ലെ​ ​കോ​ൺ​ഗ്ര​സ് ​സ്ഥാ​നാ​ർ​ത്ഥി​യാ​യി​ ​നി​ങ്ങ​ൾ​ ​പി​ന്തു​ണ​യ്ക്കു​ന്ന​യാ​ളു​ടെ​ ​ഫോ​ട്ടോ​യി​ൽ​ ​അ​മ​ർ​ത്തു​ക​'.​ ​സമാന രീതിയിൽ​ ​കോ​ഴി​ക്കോ​ട് ​ജി​ല്ല​യി​ലെ​ ​പ്ര​ധാ​ന​ മ​ണ്ഡ​ല​ങ്ങ​ളി​ലെ​ല്ലാം​ ​മൂ​ന്ന് ​കോ​ൺ​ഗ്ര​സ് ​നേ​താ​ക്ക​ളു​ടെ​ ​പേ​രും​ ​പ​ട​വും​ ​വെ​ച്ച് ​സ്ഥാ​നാ​ർ​ത്ഥി​ ​നി​ർ​ണ​യ​ത്തി​നാ​യി​ ​ഓ​ൺ​ലൈ​ൻ​ ​സ​ർ​വേ​ ​തു​ട​ങ്ങി​യി​ട്ട് ​ഏ​താ​നും​ ​ദി​വ​സ​ങ്ങ​ളാ​യി.​ ​ത​ങ്ങ​ൾ​ക്ക് ​ഇ​ഷ്ട​പ്പെ​ട്ട​ ​നേ​താ​ക്ക​ൻ​മാ​രെ​ ​പി​ന്തു​ണ​ച്ചു​ ​കൊ​ണ്ട് ​അ​നു​ഭാ​വി​ക​ളും​ ​പ്ര​വ​ർ​ത്ത​ക​രും​ ​പ​ര​സ്യ​മാ​യി​ ​രം​ഗ​ത്തി​റ​ങ്ങു​ക​ ​കൂ​ടി​ ​ചെ​യ്ത​തോ​ടെ​ ​സ​ർ​വേ​യ്ക്ക് ​പാ​ർ​ട്ടി​ ​ബ​ന്ധ​മി​ല്ലെ​ന്ന് ​പ​റ​ഞ്ഞ് ​ഡി.​സി.​സി​ ​നേ​തൃ​ത്വ​വും​ ​രം​ഗ​ത്തെ​ത്തി​ ​ക​ഴി​ഞ്ഞു.​ ​സ​ർ​വേ​യ്ക്ക് ​പി​ന്നി​ൽ​ ​സി.​പി.​എം​ ​ഗൂ​ഢാ​ലോ​ച​ന​യാ​ണെ​ന്നാ​ണ് ​കോ​ൺ​ഗ്ര​സ് ​നേ​തൃ​ത്വം​ ​പ​റ​യു​ന്ന​ത്.​ ​സി.​പി.​എം​ ​സ​ഹ​യാ​ത്രി​ക​ർ​ ​ന​ട​ത്തു​ന്ന​ ​കൊ​യി​ലാ​ണ്ടി​ ​കേ​ന്ദ്രീ​ക​രി​ച്ചു​ള്ള​ ​ഓ​ൺ​ലൈ​ൻ​ ​ചാ​ന​ൽ​ ​ഉ​ൾ​പ്പെ​ടെ​ ​ചി​ല​ ​ഓ​ൺ​ലൈ​ൻ​ ​മാ​ദ്ധ്യ​മ​ങ്ങ​ളാ​ണ് ​ഇ​തി​ന് ​പി​ന്നി​ലെ​ന്നാ​ണ് ​കോ​ൺ​ഗ്ര​സ് ​പ​റ​യു​ന്ന​ത്.​ ​എ​ന്നാ​ൽ​ ​ആ​രോ​പ​ണം​ ​സി.​പി.​എം​ ​നേ​തൃ​ത്വം​ ​നി​ഷേ​ധി​ച്ചു. ഡി.​സി.​സി​ ​പ്ര​സി​ഡ​ന്റി​ന്റെ​ ​ആ​രോ​പ​ണ​ങ്ങ​ൾ​ ​മ​റു​പ​ടി​ ​അ​ർ​ഹി​ക്കു​ന്നി​ല്ലെന്ന്​ ​സി.​പി.​എം​ ​ജി​ല്ലാ​ ​സെ​ക്ര​ട്ട​റി എം.​മെ​ഹ​ബൂ​ബ് പറഞ്ഞു.