കുറുനരിയുടെ ആക്രമണത്തിൽ ദമ്പതികൾക്ക് പരിക്ക്

Saturday 14 February 2026 12:37 AM IST

പുനലൂർ: വീട്ടു മുറ്റത്തു നി​ൽക്കവേ, കുറുനരിയുടെ അപ്രതീക്ഷി​ത ആക്രമണത്തിൽ ദമ്പതികൾക്ക് പരിക്കേറ്റു. പുനലൂർ പ്ലാച്ചേരി കൊച്ചയത്തിൽ വീട്ടിൽ ബാബു (55), ഭാര്യ സജി എന്നിവർക്കാണ് പരിക്കേറ്റത്. ഇന്നലെ രാവിലെ 11​ഓടെയായിരുന്നു സംഭവം.

ബാബുവിനെയാണ് ആദ്യം ആക്രമി​ച്ചത്. മുഖത്ത് കടിച്ചു പിടിച്ചിരുന്ന കുറുനരിയിൽ നിന്നും രക്ഷിക്കാൻ ശ്രമിക്കവേ ഭാര്യ സജിയെയും ആക്രമിക്കുകയായി​രുന്നു. നിലവിളി കേട്ട് ഓടിയെത്തിയ അയൽവാസികളാണ് ദമ്പതി​കളെ രക്ഷിച്ചത്. മുഖത്തും കൈകാലുകൾക്കും പരിക്കേറ്റ ഇരുവരെയും പുനലൂർ താലൂക്ക് ആശുപത്രി തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. ഏറെനാളുകളായി പ്രദേശത്ത് കുറുനരിയുടെ സാന്നിദ്ധ്യമുണ്ടെന്ന് നാട്ടുകാർ പറയുന്നു.