നെടുങ്ങല്ലൂർ പച്ച വനയാത്ര

Saturday 14 February 2026 12:40 AM IST

കേരളപുരം: തെന്മല ഫോറസ്റ്റ് ഡിവിഷൻ ആനപെട്ട കോങ്ങൽ സെക്ഷൻ ഓഫീസ് പരിധിയിലെ നെടുങ്ങല്ലൂർ പച്ച വനത്തിൽ വനയാത്ര സമിതിയുടെ നേതൃത്വത്തിൽ വനയാത്രയും നിത്യഹരിത വനമായ മൊട്ടൽ പച്ചയിൽ വിശ്രമവും നടത്തി. ഏതു വേനൽ കാലത്തും തണുത്ത അന്തരീക്ഷവും ചുറ്റും നിബിഢ വനവുമുള്ള മൊട്ടൽ പച്ചയിലെ സന്ദർശനത്തിൽ യാത്രക്കാർക്ക് കുളിരേകി. സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 4000 മുതൽ 9000 അടി വരെ ഉയരമുള്ള പർവ്വതങ്ങളും വലി​യ കൊക്കകളുമുണ്ട്. സമ്മേളനം കാഷ്യു കോർപ്പറേഷൻ ചെയർമാൻ ജയമോഹനൻ ഉദ്ഘാടനം ചെയ്തു. വനയാത്ര സമിതി പ്രസിഡന്റ് എ.ടി​. ഫിലിപ്പ് അദ്ധ്യക്ഷത വഹി​ച്ചു. വനയാത്ര കോ ഓർഡിനേറ്റർ ലത്തീഫ് മാമൂട്, സെക്രട്ടറി കെ. അശോകൻ, ട്രഷറർ കെ. ജയദേവൻ, പരിസ്ഥിതി പ്രവർത്തകർ, ജനപ്രതിനിധികൾ, ഫോറസ്റ്റ് ജീവനക്കാർ തുടങ്ങി നൂറിൽപരം അംഗങ്ങൾ യാത്രയിൽ പങ്കെടുത്തു.