ശേഖർ അയ്യന്തോൾ അനുസ്മരണം
Saturday 14 February 2026 12:42 AM IST
കൊല്ലം: ഇന്ത്യൻ ചിത്രകല രംഗത്ത് 50 വർഷത്തോളം നിറഞ്ഞു നിന്ന പ്രശസ്ത ചിത്രകാരൻ ശേഖർ അയ്യന്തോൾ അനുസ്മരണം കൊല്ലം ഋഷികേശ് ആർട്ട് ഗ്യാലറിയിൽ നടന്നു. പ്രശസ്‌ത ചിത്രകാരൻ ബൈജു പുനുക്കൊന്നൂർ മുഖ്യ അനുസ്‌മരണ പ്രഭാഷണം നടത്തി. ജോർജ് എഫ്. സേവ്യർ വലിയവീട്, കണ്ണൻ ഷണ്മുഖം, ബിജു വി.എസ്.തിരുമുല്ലവാരം, ബിജു കല്ലുംപുറത്ത്, ചിത്രകാരന്മാരായ ബി. പ്രജു, വിനു മാധവ്, ചിത്രകാരികളായ എസ്. കുസുമ, ഒ. രശ്‌മി, ഡി. ദോസ്‌തി, സിനിമ സംവിധായകനായ ഡി. പ്ലാപ്പറമ്പിൽ എന്നിവർ അനുസരണ ചടങ്ങിൽ പങ്കെടുത്തു. ഋഷികേശ് ആർട്ട് ഗ്യാലറി ക്യൂറേറ്റർ ശില്‌പി ഗുരു പ്രസാദ് അയ്യപ്പൻ അദ്ധ്യക്ഷനായി. ശ്യാമള ഗൗരി സ്വാഗതവുംടി. പ്രീത നന്ദിയും പറഞ്ഞു.