പുത്തൻതെരു മഹാഗണപതി ക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവം നാളെ

Saturday 14 February 2026 2:29 AM IST

ചെട്ടിപ്പടി: ചെട്ടിപ്പടി നെടുവ പുത്തൻതെരു മഹാഗണപതി ക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവം നാളെ വിപുലമായ പരിപാടികളോടെ ആഘോഷിക്കും. കാലത്ത് 4.30ന് നടതുറക്കൽ, അഞ്ചിന് അഷ്ടദ്രവ്യ മഹാഗണപതിഹോമം, 5.30ന് കേളികൊട്ട് , 6.30ന് ഭഗവതിയുടെ ശ്രീമൂലസ്ഥാനത്ത് നിന്ന് ക്ഷേത്രത്തിലേക്കുള്ള വരവ്, ഏഴിന് സഹസ്ര നാമാർച്ചന, 7.30ന് ഉഷപൂജ. എട്ടിന് ശീവേലി എഴുന്നള്ളത്ത്, 10.30ന് പഞ്ചാരിമേളം, 11.30ന് ഉച്ചപൂജ, 12ന് പ്രസാദ ഊട്ട്, 12.30ന് മൂകാംബിക ഭജന സമിധി നെടുവ അവതരിപ്പിക്കുന്ന ഭക്തി ഗാനതരംഗിണി, വൈകിട്ട് നാലിന് ഗ്രാമ പ്രദക്ഷിണം , 6.30 ദീപാരാധന, 7.30 മണ്ണാർക്കാട് ബ്രദേഴ്സ് അവതരിപ്പിക്കുന്ന പാണ്ടിമേളം, രാത്രി 9.30ന് ഗാനമേള, 11ന് അത്താഴപൂജ, പുലർച്ചെ രണ്ടിന് ചുറ്റെഴുന്നള്ളത്ത്, മൂന്നിന് തേങ്ങ ഉടക്കലോടെ സമാപം.