ചെറുമുക്ക് പള്ളിക്കൽതാഴത്ത് റോഡിൽ സി സി ടി വി സ്ഥാപിക്കണമെന്ന് ആവശ്യം

Saturday 14 February 2026 2:31 AM IST

തിരൂരങ്ങാടി : ചെറുമുക്ക് പള്ളിക്കൽതാഴം വയലോരം പ്രദേശത്ത് സിസി ടിവി സ്ഥാപിക്കണമെന്ന ആവശ്യം ശക്തം. കക്കൂസ് മാലിന്യമടക്കമുള്ളവ ഇവിടെ തള്ളുന്നുണ്ട്. ലഹരി മാഫിയയുടെ പ്രവർത്തനവും പ്രദേശം കേന്ദ്രീകരിച്ച് ശക്തമാണ്. കഴിഞ്ഞ ദിവസം പള്ളിക്കൽതാഴത്ത് പകൽ സമയത്ത് എം.ഡി.എം.എ വില്പന നടത്തുന്നതറിഞ്ഞെത്തിയ മലപ്പുറം എക്സൈസ് സ്പെഷ്യൽ സ്ക്വാഡിലെ ഉദ്യോഗസ്ഥരെ ലഹരിമരുന്ന് കേസിലെ പ്രതിയുടെ നേതൃത്വത്തിൽ കാറിടിപ്പിച്ച് അപായപ്പെടുത്താൻ ശ്രമിച്ചിരുന്നു. പ്രദേശത്ത് സിസി ടി വി സ്ഥാപിക്കാൻ ആവശ്യപ്പെട്ട് ചെറുമുക്ക് നാട്ടുകാര്യം കൂട്ടായ്‌മ മുഖ്യമന്ത്രിക്കും മന്ത്രി എം.ബി രാജേഷിനും പരാതി നൽകിയിരുന്നു. മുഖ്യമന്ത്രി ജില്ലാ പൊലീസ് മേധാവിയോടും മന്ത്രി എം.ബി രാജേഷ്എക്‌സ്‌സൈസ് കമ്മിഷണറോടും റിപ്പോർട്ട് തേടിയിട്ടുണ്ട്.