വരൾച്ചാ ഭീഷണിയിൽ പൊന്നാനി കോൾ മേഖല

Saturday 14 February 2026 2:33 AM IST

പൊ​ന്നാ​നി​:​ ​പൊ​ന്നാ​നി​ ​കോ​ൾ​മേ​ഖ​ല​ ​വ​ര​ൾ​ച്ചാ​ ​ഭീ​ഷ​ണി​യി​ൽ.​ ​മി​ക്ക​ ​കോ​ളു​ക​ളി​ലേ​ക്കും​ ​വെ​ള്ളം​ ​ശേ​ഖ​രി​ച്ചു​ ​നി​റു​ത്തു​ന്ന​ ​കാ​യ​ലു​ക​ളി​ൽ​ ​വെ​ള്ളം​ ​കു​റ​ഞ്ഞ​തും​ ​വൈ​കി​ ​മാ​ത്രം​ ​കൃ​ഷി​യി​റ​ക്കി​യ​തും​ ​കാ​ര​ണം​ ​പ​ല​ ​പാ​ട​ശേ​ഖ​ര​ങ്ങ​ളി​ലെ​യും​ ​ക​ർ​ഷ​ക​ർ​ക്ക് ​ന​ഷ്ട​മു​ണ്ടാ​കും.​ ​ നൂ​റ​ടി​ ​പൊ​ന്നാ​നി​ ​കോ​ൾ​മേ​ഖ​ല​യി​ലെ​ ​ഏ​റ്റ​വും​ ​വ​ലി​യ​ ​പാ​ട​ ​ശേ​ഖ​ര​മാ​യ​ ​കോ​ല​ത്തു​പാ​ട​ത്തേ​ക്ക് ​വെ​ള്ളം​ ​ശേ​ഖ​രി​ച്ചു​ ​നി​റു​ത്തു​ന്ന​ ​മൂ​ച്ചി​ക​ട​വ് ​കാ​യ​ലി​ൽ​ 20​ ​ദി​വ​സ​ത്തേ​ക്കു​ള്ള​ ​വെ​ള്ളം​ ​മാ​ത്ര​മാ​ണ് ​അ​വ​ശേ​ഷി​ച്ചി​ട്ടു​ള്ള​ത് .​ ​ഇ​വി​ടെ​ ​ഒ​രു​ ​മാ​സം​ ​വൈ​കി​യാ​ണ് ​കൃ​ഷി​യി​റ​ക്കി​യ​ത്.​ 140​ ​ദി​വ​സം​ ​മൂ​പ്പു​ള്ള​ ​ഉ​മ​യാ​ണ് ​ക​ർ​ഷ​ക​ർ​ ​ഞാ​റു​ ​ന​ട്ടി​ട്ടു​ള്ള​ത്.​ ​കും​ഭ​മാ​സ​ത്തി​ലും​ ​മീ​ന​ ​മാ​സ​ത്തി​ലും​ ​മ​ഴ​ ​കി​ട്ടി​യാ​ൽ​ ​മാ​ത്ര​മേ​ ​ഉ​ണ​ക്ക​ ​ഭീ​ഷ​ണി​യി​ല്ലാ​തെ​ ​ക​ർ​ഷ​ക​ർ​ക്ക് ​കൊ​യ്ത്ത് ​ക​ഴി​ക്കാ​ൻ​ ​സാ​ധി​ക്കൂ.​ ​ഞാ​റു​ ​ന​ട്ട് ​ഒ​ന്നാം​ ​വ​ളം​ ​മാ​ത്ര​മേ ​ന​ട​ന്നി​ട്ടു​ള്ളൂ.​ ​ര​ണ്ടാം​വ​ളം​ ​ഇ​ട്ടാ​ൽ​ ​വെ​ള്ളമി​ല്ലാ​ത്ത​ ​അ​വ​സ്ഥ​ ​വ​രു​മോ​ ​എ​ന്ന​ ​ആ​ശ​ങ്ക​യും​ ​ക​ർ​ഷ​ക​ർ​ക്കു​ണ്ട്.​.​ ​ക​ടു​ത്ത​ ​ചൂ​ടാ​ണ് ​വെ​ള്ളം​ ​ഈ​ ​രീ​തി​യി​ൽ​ ​വ​റ്റാ​ൻ​ ​കാ​ര​ണ​മെ​ന്ന് ​ക​ർ​ഷ​ക​ർ​ ​പ​റ​യു​ന്നു.​ ​മ​ഴ​ ​ക​നി​ഞ്ഞെ​ങ്കി​ൽ​ ​മാ​ത്ര​മേ ക​ർ​ഷ​ക​ർ​ക്ക് ​ആ​ശ്വാ​സം​ ​ല​ഭി​ക്കൂ.​ ​ഈ​ ​സാ​ഹ​ച​ര്യ​ത്തി​ൽ​ ​കൃ​ഷി​ ​വ​കു​പ്പും​ ​റ​വ​ന്യു​ ​വ​കു​പ്പും​ ​ന​ൽ​കു​ന്ന​ ​സ​ബ്സി​ഡി​ക​ൾ​ ​ക​ർ​ഷ​ക​ർ​ക്ക് ​എ​ത്ര​യും​ ​വേ​ഗ​ത്തി​ൽ​ ​ല​ഭ്യ​മാ​ക്കാ​ൻ​ ​ന​ട​പ​ടി​ ​സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ​പൊ​ന്നാ​നി​ ​കോ​ൾ​ ​ക​ർ​ഷ​ക​ ​സം​ര​ക്ഷ​ണ​ ​സ​മി​തി​ ​ഭാ​ര​വാ​ഹി​ക​ൾ​ ​ആ​വ​ശ്യ​പ്പെ​ട്ടു.​ ​ഒ​രു​ ​ഏ​ക്ക​ർ​ ​കൃ​ഷി​ ​ഇ​റ​ക്കാ​ൻ​ ​ക​ർ​ഷ​ക​ൻ​ 45,​​000​ ​രൂ​പ​യോ​ളം​ ​ചെലവാക്കി​യി​ട്ടു​ണ്ട് ​ഇ​ത് ​ന​ഷ്‌​ട​മാ​കു​ന്ന​ ​അ​വ​സ്ഥ​യാ​ണ് ​നി​ല​വി​ൽ​.​

വേണം ശാശ്വത പരിഹാരം

​നൂ​റ​ടി​തോ​ട് ​ആ​ഴം​ ​കൂ​ട്ടി​യാ​ലേ​ ​പൊ​ന്നാ​നി​ ​കോ​ൾ​ ​മേ​ഖ​ല​ക്ക് ​സു​ല​ഭ​മാ​യി​ ​വെ​ള്ളം​ ​ല​ഭി​ക്കൂ​ .​

ച​മ്ര​വ​ട്ടം​ ​പ​ദ്ധ​തി​ ​ചോ​ർ​ച്ച​യി​ല്ലാ​തെ​ ​വെ​ള്ളം​ ​ശേ​ഖ​രി​ച്ചു​ ​നി​റു​ത്താ​ൻ​ ​ക​ഴി​ഞ്ഞാ​ൽ​ ​പൊ​ന്നാ​നി​ ​കോ​ൾ​ ​മേ​ഖ​ല​യ്ക്ക് ​വ​ലി​യ​ ​ഗു​ണം​ ​ചെ​യ്യും.​

​കോ​ടി​ക​ൾ​ ​ചെ​ല​വ​ഴി​ച്ചു​ ​എ​ന്ന​ല്ലാ​തെ​ ​പൊ​ന്നാ​നി​ ​കോ​ൾ​ ​മേ​ഖ​ല​യ്ക്ക് ​ച​മ്ര​വ​ട്ടം​ ​പ​ദ്ധ​തി​ ​കൊ​ണ്ട് ​കാ​ര്യ​മാ​യ​ ​നേ​ട്ടം​ ​കൈ​വ​രി​ക്കാ​ൻ​ ​നാ​ളി​തു​ ​വ​രെ​ ​സാ​ധി​ച്ചി​ട്ടി​ല്ല.​ ​

സ​ർ​ക്കാ​ർ​ ​എ​ത്ര​യും​ ​വേ​ഗം​ ​പ​ദ്ധ​തി​യു​ടെ​ ​പോ​രാ​യ്മ​ക​ൾ​ ​പ​രി​ഹ​രി​ക്ക​ണ​മെ​ന്നാ​ണ് ​ ​കോ​ൾ​ ​ക​ർ​ഷ​ക​ ​സം​ര​ക്ഷ​ണ​ ​സ​മി​തി​ ​ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.

പൊ​ന്നാ​നി​ ​കോ​ൾ​ ​മേ​ഖ​ല​യി​ൽ​ ​ഒ​ട്ടേ​റെ​ ​വി​ക​സ​ന​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ ​ഇ​നി​യും​ ​വ​രേ​ണ്ട​തു​ണ്ട് .​ ​പൊ​ന്നാ​നി​ ​കോ​ൾ​ ​മേ​ഖ​ല​യി​ൽ​ ​ക​ർ​ഷ​ക​ർ​ ​നേ​രി​ടു​ന്ന​ ​പ്ര​തി​സ​ന്ധി​ക​ൾ​ ​പ​ഠി​ക്കാ​ൻ​ ​വി​ദ​ഗ്ദ്ധ​ ​സ​മി​തി​യെ​ ​നി​യോ​ഗി​ക്കാ​ൻ​ ​സ​ർ​ക്കാ​ർ​ ​ഇ​ട​പെ​ട​ണം ശ്രീ​കു​മാ​ർ​ ​പെ​രു​മു​ക്ക്,​​​ ​ക​ർ​ഷ​കൻ