ബാഴ്സയ്ക്ക് നാലടി കൊടുത്ത് അത് ലറ്റിക്കോ

Saturday 14 February 2026 5:25 AM IST

മാഡ്രിഡ്: കോപ്പ ഡെൽ റേ ഒന്നാം പാദ സെമിയിൽ ബാഴ്സലോണയെ മറുപടിയില്ലാത്ത നാല് ഗോളുകൾക്ക് തകർത്ത് അത് ലറ്റിക്കോ മാഡ്രിഡ് . സ്വന്തം തട്ടകത്തിൽ നടന്ന മത്സരത്തിൽ അൻ്റോയിൻ ഗ്രീസ്മാമാൻ, ലൂക്ക്മാൻ, ജൂലിയൻ അൽവാരസ് എന്നിവർ അത്‌ലറ്റിക്കോയ്ക്കായി ലക്ഷ്യം കണ്ടു. ബാഴ്സയുടെ എറിക് ഗാർസിയയുടെ പിഴവിൽ പിറന്ന സെൽഫ് ഗോളും അത് ലറ്റിക്കോയുടെ അക്കൗണ്ടിൽ എത്തി. 85ആം മിനിട്ടിൽ എറിക് ഗാർസിയ ചുവപ്പ് കാർഡ് കണ്ടതിനാൽ പത്ത് പേരുമായാണ് ബാഴ്സ മത്സരം അവസാനിപ്പിച്ചത്.

ബാഴ്സയുടെ മൈതാനത്ത് മാർച്ച് 4 നാണ് രണ്ടാം പാദ സെമി.

മറ്റൊരു ഒന്നാം പാദ സെമിയിൽ റയൽ സോസിഡാഡ് 1- 0ത്തിന് അത്ലലറ്റിക്ക് ക്ലബിനെ കീഴടക്കി.