രാജസ്ഥാൻ റോയൽസിനെ റിയാൻ പരാഗ് നയിക്കും
Saturday 14 February 2026 5:26 AM IST
ജയ്പുർ: ചെന്നൈയിലേക്ക് കൂടുമാറിയ സഞ്ജു സാംസണിന് പകരം ഈ സീസണിൽ ഐ.പി.എൽ ക്ളബ് രാജസ്ഥാൻ റോയൽസിനെ റിയാൻ പരാഗ് നയിക്കും. കഴിഞ്ഞ സീസണിൽ വൈസ് ക്യാപ്ടനും സഞ്ജുവില്ലാത്തപ്പോൾ ക്യാപ്ടനുമായിരുന്നു റിയാൻ. ടീമിന്റെ മുഖ്യപരിശീലകനും ഡയറക്ടർ ഒഫ് ക്രിക്കറ്റുമായി കുമാർ സംഗക്കാര തുടരും.