ജാർഖണ്ഡ് 274ന് പുറത്ത്
Saturday 14 February 2026 5:27 AM IST
തിരുവനന്തപുരം: അണ്ടർ 23 സി.കെ നായുഡു ട്രോഫി ക്രിക്കറ്റിൽ ജാർഖണ്ഡിനെ ആദ്യ ഇന്നിംസിൽ 274ന് ഓൾഔട്ടാക്കി കേരളം. മറുപടി ബാറ്റിംഗിന് ഇറങ്ങിയ കേരളം ആദ്യ ദിവസം കളി നിർത്തുമ്പോൾ വിക്കറ്റ് പോകാതെ അഞ്ച് റൺസെന്ന നിലയിലാണ്. അഞ്ച് വിക്കറ്റ് വീഴ്ത്തിയ ജെ.എസ് അനുരാജിന്റെ പ്രകടനമാണ് കേരളത്തിന് മുതൽക്കൂട്ടായത്. മറുവശത്ത് 171 റൺസെടുത്ത ഓപ്പണർ ശിഖർ മോഹൻ ജാർഖണ്ഡിനായി ഒറ്റയാൾ പോരാട്ടം നടത്തുകയായിരുന്നു.