വൈകിയെങ്കിലും വസന്തമാകാൻ ഐ.എസ്.എൽ

Saturday 14 February 2026 5:28 AM IST

 ഐ.എസ്.എൽ ഫുട്ബാളിന് ഇന്ന് തുടക്കം  ആദ്യ മത്സരത്തിൽ ബ്ളാസ്റ്റേഴ്സ് ബഗാനെ നേരിടുന്നു

കൊൽക്കത്ത : അനിശ്ചിതത്വത്തിന്റെ കാർമേഘങ്ങൾ നീങ്ങി ഐ.എസ്.എൽ ഫുട്ബാൾ ടൂർണമെന്റിന്റെ 12-ാം സീസണിന് ഇന്ന് കിക്കോഫ്. നിലവിലെ ചാമ്പ്യന്മാരായ മോഹൻ ബഗാൻ സൂപ്പർ ജയന്റ്സും കേരള ബ്ളാസ്റ്റേഴ്സും തമ്മിൽ വൈകിട്ട് അഞ്ചുമണിക്കാണ് ഉദ്ഘാടനമത്സരം. കൊൽക്കത്ത സാൾട്ട് ലേക്ക് സ്റ്റേഡിയമാണ് ഉദ്‌ഘാടനവേദി. രാത്രി ഏഴരയ്ക്ക് നടക്കുന്ന രണ്ടാം മത്സരത്തിൽ ഗോവ ഇന്റർ കാശിയെ നേരിടും.

11​ ​സീസണുകളിൽ ഐ.​എ​സ്.​എ​ൽ​ ​ന​ട​ത്തി​യി​രു​ന്ന​ ​റി​ല​യ​ൻ​സി​ന്റെ​ ​ഫു​ട്ബാ​ൾ​ ​സ്പോ​ർ​ട്സ് ​ഡെ​വ​ല​പ്പ്മെ​ന്റ് ​ലി​മി​റ്റ​ഡും​ ​​ആൾ ഇന്ത്യ ഫു​ട്ബാ​ൾ​ ​ഫെ​ഡ​റേ​ഷ​നും​ ​ത​മ്മി​ലു​ള്ള​ ​ക​രാ​ർ​ പുതുക്കാൻ കഴിയാതിരുന്നതിനാലാണ് ഒക്ടോബറിൽ തുടങ്ങേണ്ടിയിരുന്ന ഈ സീസൺ മത്സരങ്ങൾ നീണ്ടത്. ഒടുവിൽ കേന്ദ്ര സർക്കാരിന്റെ ഇടപെടലുകളെത്തുടർന്നാണ് ഇപ്പോഴെങ്കിലും നടത്താൻ തീരുമാനമായത്. റിലയൻസിനെ വിട്ട് എ.ഐ.എഫ്.എഫ് നേരിട്ടാണ് ഈ സീസൺ സംഘടിപ്പിക്കുന്നത്. അതേസമയം സീസൺ തുടങ്ങാൻ വൈകിയതോടെ പല ക്ളബുകളിലെയും വിദേശ താരങ്ങൾ മറ്റ് ക്ളബുകളിലേക്ക് കുടിയേറി.

14 ടീമുകൾ

കേരള ബ്ളാസ്റ്റേഴ്സ്, മോഹൻ ബഗാൻ, ഈസ്റ്റ് ബംഗാൾ, മൊഹമ്മദൻസ്, എഫ്.സി ഗോവ, മുംബയ് സിറ്റി, ചെന്നൈയിൻ എഫ്.സി, എസ്.സി ഡൽഹി, ബംഗളൂരു എഫ്.സി, നോർത്ത് ഈസ്റ്റ് യുണൈറ്റഡ്, ജംഷഡ്പൂർ എഫ്.സി, ഒഡിഷ എഫ്.സി, ഇന്റർ കാശി.

91

മത്സരങ്ങളേ ഇക്കുറി ലീഗിലുള്ളൂ, പതിവ് ഹോം ആൻഡ് എവേ മത്സരങ്ങൾക്ക് പകരം ഓരോ ടീമും ഓരോ എതിരാളിയുമായി ഓരോ തവണ ഏറ്റുമുട്ടും.

3.5

കോടി രൂപമാത്രമാണ് ഐ.എസ്.എൽ ഷീൽഡ് വിന്നർക്കുള്ള സമ്മാനത്തുക. കഴിഞ്ഞ സീസണിൽ ഇത് 15.5 കോടിയായിരുന്നു.

ലൈവ്

ടെലിവിഷൻ സംപ്രേഷണം ഇതുവരെ തീരുമാനിച്ചിട്ടില്ല. ഫാൻകോഡ് ആപ്പിലൂടെ ലൈവ് സ്ട്രീമിംഗ് ഉണ്ടാകും.

ഇന്നത്തെ മത്സരങ്ങൾ

കേരള ബ്ലാസ്റ്റേഴ്സ് Vs മോഹൻ ബഗാൻ

5.30 pm മുതൽ

എഫ്.സി ഗോവ Vs ഇന്റർ കാശി

7 pm മുതൽ