സിമന്റ് ടാങ്കിലെ ചെറിയ മൂർഖനെ വിഴുങ്ങാൻ അഞ്ചടി നീളമുള്ള കൊഴുത്ത പെൺമൂർഖൻ, പുറത്തെടുത്തപ്പോൾ നടന്നത്
ഇന്ന് സ്‌നേക്ക്മാസ്റ്റർ ടീമും വാവാ സുരേഷും എത്തിയിരിക്കുന്നത് തിരുവനന്തപുരം ജില്ലയിലെ ഗാന്ധിപുരമെന്ന സ്ഥലത്താണ്. ഇവിടെയുള്ള ഒരു വീടിന്റെ പുറകുവശത്ത് ചാക്കിലാക്കി കൂട്ടിവച്ചിരുന്ന മെറ്റലുകൾക്കിടയിൽ നിന്നാണ് വാവ എട്ടുവയസ് പ്രായമുള്ള അഞ്ചടി നീളമുള്ള പെൺപാമ്പിനെ പിടികൂടിയത്. സിമന്റ് ടാങ്കിനുള്ളിലായിരുന്നു മെറ്റൽ നിറച്ച ചാക്കുകളുണ്ടായിരുന്നത്. ഇവ ഏറെ പണിപ്പെട്ടാണ് വാവ എടുത്തുമാറ്റിയത്. തുടർന്ന് ഒരു കമ്പുപയോഗിച്ച് ചാക്കുകൾ തട്ടിയപ്പോഴാണ് മൂർഖൻ പുറത്തേക്കുചാടിയത്.
പെട്ടെന്നുതന്നെ വാവ മൂർഖനെ ചാക്കിലാക്കി. ടാങ്കിനുള്ളിൽ ചെറിയൊരു പാമ്പ് കൂടി ഉണ്ടായിരുന്നു. അതിനെ വെള്ളമൊഴിച്ചാണ് പുറത്തേക്കെത്തിച്ചത്. അല്പം കൂടി വൈകിയിരുന്നെങ്കിൽ വലിയ മൂർഖൻ ചെറിയ മൂർഖനെ വിഴുങ്ങുമായിരുന്നുവെന്നും വാവ പറഞ്ഞു. ചെറിയ മൂർഖനെ കുപ്പിയിലാക്കി. ആകാംക്ഷ നിറഞ്ഞ നിമിഷങ്ങൾക്കൊടുവിൽ രണ്ട് മൂർഖൻ പാമ്പുകളെ പിടികൂടിയ വിശേഷങ്ങളുമായി 'സ്നേക്ക് മാസ്റ്ററിന്റെ' ഈ എപ്പിസോഡ് കാണുക.