തുലാമാസ പൂജയ്ക്ക് ശബരിമല നട തുറന്നു
Friday 18 October 2019 12:49 AM IST
ശബരിമല: തുലാമാസ പൂജകൾക്കായി ശബരിമല നട തുറന്നു. ഇന്നലെ വൈകിട്ട് അഞ്ചിന് തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാർമ്മികത്വത്തിൽ മേൽശാന്തി വി.എൻ.വാസുദേവൻ നമ്പൂതിരിയാണ് നട തുറന്ന് ദീപം തെളിച്ചത്. തുടർന്ന് ഉപദേവതാ ക്ഷേത്രങ്ങളിലെയും ശ്രീകോവിൽ നടകൾ തുറന്ന് വിളക്കുകൾ തെളിച്ചു. തന്ത്രി ഭക്തർക്ക് വിഭൂതി പ്രസാദം വിതരണം ചെയ്തു.