സൗജന്യ നേത്ര പരിശോധന
Sunday 15 February 2026 12:41 AM IST
റാന്നി: റാന്നി പൊലീസ് സ്റ്റേഷൻ പരിധിയിലെ കരികുളം ഗിരിവർഗ ഉന്നതിയിൽ റാന്നി ജനമൈത്രി പൊലീസിന്റെയും ഇസര നേത്ര പരിശോധന കേന്ദ്രത്തിന്റെയും മൈക്രോ ലാബ് റാന്നിയുടെയും അഭിമുഖ്യത്തിൽ സൗജന്യ നേത്ര പരിശോധന - ജീവിതശൈലി രോഗ നിർണയ ക്യാമ്പ് നടത്തി. റാന്നി എസ്.എച്ച്.ഒ ആർ.മനോജ് കുമാർ ഉദ്ഘാടനം ചെയ്തു. അറുപതോളം പേർ പങ്കെടുത്തു. ചടങ്ങിൽ കരികുളം ഗിരിവർഗ ഉന്നതിയിലേ എൽ.കെ.ജി മുതൽ പ്ലസ് ടു വരെയുള്ള 21 കുട്ടികൾക്ക് പഠനോപകരണങ്ങൾ ആർ.മനോജ് കുമാർ വിതരണം ചെയ്തു.