കാർ തോട്ടിലേക്ക് തലകീഴായി മറിഞ്ഞു

Sunday 15 February 2026 12:46 AM IST

റാന്നി: ശബരിമല ദർശനം കഴിഞ്ഞ് മടങ്ങിയ തീർത്ഥാടകർ സഞ്ചരിച്ച കാർ തോട്ടിലേക്ക് മറിഞ്ഞ് മൂന്ന് തീർത്ഥാടകർക്ക് പരിക്കേറ്റു. തമിഴ്നാട് നാഗർകോവിൽ സ്വദേശികളായ സുധാകർ (43), ചെല്ലയ്യൻ (65), രാജേഷ് (45) എന്നിവർക്കാണ് പരിക്കേറ്റത്. പത്ത് വയസുള്ള കുട്ടി പരിക്കേൽക്കാതെ രക്ഷപ്പെട്ടു. പരിക്കേറ്റവർ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്. ഇന്നലെ വൈകിട്ട് 5.25 ഓടെ വടശേരിക്കര മണ്ണാറക്കുളഞ്ഞി റോഡിൽ കുമ്പാളാംപൊയ്ക നരിക്കുഴിയിലായിരുന്നു അപകടം. റോഡരുകിൽ നിറുത്തിയിട്ടിരുന്ന പെട്ടിഓട്ടോറിക്ഷയിൽ ഇടിച്ച ശേഷമാണ് കാർ തോട്ടിലേക്ക് മറിഞ്ഞത്. ഓട്ടോറിക്ഷയിൽ ആരും ഉണ്ടായിരുന്നില്ല. മലയാലപ്പുഴ പൊലീസ് തുടർ നടപടി സ്വീകരിച്ചു.