മാർഗനിർദേശക ക്ലാസ്

Sunday 15 February 2026 12:49 AM IST

അടൂർ: നഗരസഭയിലെ പത്തൊൻപതാം വാർഡിൽ പരീക്ഷയെഴുതുന്ന എസ്.എസ്.എൽ.സി, പ്ലസ് ടു വിദ്യാർത്ഥികൾക്കായി പരീക്ഷാ മാർഗനിർദേശക ക്ലാസും പുതിയ കോഴ്സുകളെക്കുറിച്ചും എൻട്രൻസ് പരീക്ഷകളിൽ തയ്യാറെടുക്കേണ്ട വിധത്തെക്കുറിച്ചും ക്ലാസ് സംഘടിപ്പിച്ചു. ഐ പ്ലസ് ട്രെയിനിംഗ് സൊല്യൂഷൻസ് നേതൃത്വം നൽകി. വാർഡ് കൗൺസിർ ഷിബു ചിറക്കരോട്ട് അദ്ധ്യക്ഷനായി. ഡോ. കേശവ് മോഹൻ ഉദ്ഘാടനം ചെയ്തു. എം.ജി യൂണിവേഴ്സിറ്റിയിൽ നിന്ന് ബോട്ടണിയിൽ ഡോക്ടറേറ്റ് നേടിയ രാജലക്ഷ്‌മിയെ അനുമോദിച്ചു. അലൻ ബെന്നി, നിതിൻ സാമൂവൽ, ജ്യോതിഷ് ജോസ് എന്നിവർ ക്ലാസെടുത്തു.