വികസനമുന്നേറ്റ സന്ദേശജാഥ

Sunday 15 February 2026 12:50 AM IST

തിരുവല്ല: എൽ.ഡി.എഫ്‌ തിരുവല്ല അസംബ്ലി നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മാത്യു.ടി.തോമസ് എം.എൽ.എ നയിക്കുന്ന വികസനമുന്നേറ്റ സന്ദേശജാഥ 16, 17, 18 തീയതികളിൽ മണ്ഡലത്തിലുടനീളം പര്യടനം നടത്തും. 16ന് കുറ്റൂർ, പെരിങ്ങര, നെടുമ്പ്രം, നിരണം, കടപ്ര പഞ്ചായത്തുകളിലാണ് പര്യടനം. 17ന് പുറമറ്റം, കവിയൂർ പഞ്ചായത്തുകളിലും തിരുവല്ല മുനിസിപ്പാലിറ്റിയിലുമാണ് രണ്ടാം ദിവസത്തെ പര്യടനം. 18ന് മല്ലപ്പള്ളി, ആനിക്കാട്, കല്ലൂപ്പാറ പഞ്ചായത്തുകളിൽ പര്യടനം നടത്തും. 57 കേന്ദ്രങ്ങളിൽ ഒരുമണിക്കൂറിലേറെ നീളുന്ന യോഗങ്ങളിൽ എൽ.ഡി.എഫ് സംസ്ഥാന, ജില്ലാ നേതാക്കൾ പങ്കെടുക്കും.