'മൊഹബത്തിന്' വര്‍ണാഭമായ തുടക്കം
ഫറോക്ക്: റോട്ടറി ഡിസ്ട്രിക്ട് കോൺഫ്രൻസ് 'മൊഹബത്തിന്' ഫറോക്ക് മലബാർ മറീന കൺവെൻഷൻ സെന്ററിൽ വർണാഭമായ തുടക്കം. റോട്ടറി ഇന്റർനാഷണൽ പ്രസിഡന്റിന്റെ പ്രതിനിധി റൊട്ടേറിയൻ ചന്ദ്രബോബ് ഉദ്ഘാടനം ചെയ്തു. റോട്ടറി ഡിസ്ട്രിക് ഗവർണ്ണർ റൊട്ടേറിയൻ ബിജോഷ് മാനുവൽ അദ്ധ്യക്ഷനായി. മുൻ ഡിസ്ട്രിക്ട് ഗവർണ്ണർ റൊട്ടേറിയൻ വി.ജി. നായനാർ, റൊട്ടേറിയൻ ഡോ. ടി.പി.വി സുരേന്ദ്രൻ എന്നിവർക്കുള്ള അവാർഡുകൾ നൽകി. മുൻ ഡിസ്ട്രിക്ട് ഗവർണർമാരായ രാജേഷ് സുഭാഷ്, രവി വടലമണി, റൊട്ടേറിയൻ മോഹൻദാസ് മേനോൻ, ഡിസ്ട്രി്ര്രക് ഗവർണർ നോമിനി ദീപക് നായർ, കെ.പി. രവീന്ദ്രനാഥ് , ഇബ്രാഹിം പാലശേരി പ്രസംഗിച്ചു.