ഓക്‌സ്‌ഫോർഡ് ബിഗ് റീഡ്: കല്യാണി വിജയി

Sunday 15 February 2026 1:39 AM IST

കൊച്ചി: ഓക്‌സ്‌ഫോർഡ് യൂണിവേഴ്‌സിറ്റി പ്രസ് സംഘടിപ്പിച്ച 'ഓക്‌സ്‌ഫോർഡ് ബിഗ് റീഡ് 2025' മത്സരത്തിൽ ജി.പി.എസ് ഇന്റർനാഷണൽ സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിനി കല്യാണി എസ്. നായർ ദേശീയതലത്തിൽ ഒന്നാം സ്ഥാനം നേടി. ആഗോളതല മത്സരത്തിലേക്ക് കല്യാണി തിരഞ്ഞെടുക്കപ്പെട്ടു. വായനാശീലവും സർഗാത്മകചിന്തയും പ്രോത്സാഹിപ്പിക്കാൻ സംഘടിപ്പിക്കുന്ന മത്സരമാണിത്. പുസ്തകങ്ങൾ വായിച്ച് സർഗാത്മകമായ കുറിപ്പുകളും ചിത്രീകരണങ്ങളും തയ്യാറാക്കുകയാണ് മത്സരം. 'പ്രൈഡ് ആൻഡ് പ്രിജുഡൈസ്' പുസ്തകത്തെ ആസ്പദമാക്കിയാണ് കല്യാണി വിലയിരുത്തൽ തയ്യാറാക്കിയത്. ഇതിവൃത്തം, കഥാപാത്രങ്ങൾ, പശ്ചാത്തലം എന്നിവയുടെ വിശകലനത്തിനൊപ്പം കഥാപാത്രത്തിന്റെ ചിത്രവും കല്യാണി വരച്ചു.