ചിന്മയയിൽ എ.ഐ സിമ്പോസിയം
കൊച്ചി: ചിന്മയ വിശ്വവിദ്യാപീഠം കൽപിത സർവകലാശാലയിലെ ഇൻസ്റ്റിറ്റ്യൂഷൻസ് ഇന്നവേഷൻ കൗൺസിൽ നിർമ്മിതബുദ്ധി മനുഷ്യരാശിയുടെ വളർച്ചയ്ക്കും സുസ്ഥിര വികസനത്തിനും എങ്ങിനെ പ്രയോജനപ്പെടുത്തുന്നു എന്ന വിഷയത്തിൽ സിമ്പോസിയം സംഘടിപ്പിച്ചു. ടാറ്റാ കൺസൽറ്റൻസി സർവീസിലെ എന്റർപ്രൈസ് ആർക്കിടെക്ട് എം.എ. രാജീവ് ഉദ്ഘാടനം ചെയ്തു. സർവകലാശാല വൈസ് ചാൻസലർ പ്രൊഫ. മനോജ് അറോറ അദ്ധ്യക്ഷനായി. രജിസ്ട്രാർ ഡോ. പി. രാജേന്ദ്രൻ, ഡീൻ ഡോ.സുനിത ഗ്രാന്ധി, പ്രൊഫ. സവിതേഷ് മധുലിക ശർമ്മ, പ്രിൻസിപ്പൽ ആനന്ദ് ഹരീന്ദ്രൻ, അസിസ്റ്റന്റ് ഡീൻ അനുപമ ജിംസ് തുടങ്ങിയവർ സംസാരിച്ചു. ചർച്ചയിൽ ഇ.വൈയിലെ ശ്രീജിത്ത് മാധവൻകുട്ടി, ജനീഷ് ജോസ്, ടി.സി.എസിലെ രാജീവ് ശ്രീനിവാസ്, സെഡായിലെ ദിജീജ് പടിഞ്ഞാറേതിൽ എന്നിവർ സംവദിച്ചു.