ദക്ഷിണ മൂകാംബികയിൽ വിജിലൻസ് പരിശോധന

Sunday 15 February 2026 1:49 AM IST

പ​റ​വൂ​ർ​:​ ​തി​രു​വി​താം​കൂ​ർ​ ​ദേ​വ​സ്വം​ ​ബോ​ർ​ഡി​ന്റെ​ ​കീ​ഴി​ലെ​ ​പ​റ​വൂ​ർ​ ​ദ​ക്ഷി​ണ​ ​മൂ​കാം​ബി​ക​ ​ക്ഷേ​ത്ര​ത്തി​ൽ​ ​ക്ര​മ​ക്കേ​ടു​ക​ളും​ ​ഉ​ദ്യോ​ഗ​സ്ഥ​ ​വാ​ഴ്ച​യും​ ​സം​ബ​ന്ധി​ച്ച് ​പ​രാ​തി​യി​ൽ​ ​വി​ജി​ല​ൻ​സ് ​അ​ന്വേ​ഷ​ണം.​ ​ദേ​വ​സ്വം​ ​വി​ജി​ല​ൻ​സ് ​ഓ​ഫീ​സ​ർ​ ​ഈ​ശ്വ​ര​ൻ​ ​ന​മ്പൂ​തി​രി​പ്പാ​ടി​ന്റെ​ ​നേ​തൃ​ത്വ​ത്തി​ലാ​ണ് ​ക്ഷേ​ത്ര​ത്തി​ലെ​ത്തി​ ​പ​രി​ശോ​ധ​ന​ ​ന​ട​ത്തി​യ​ത്.​ ​കേ​സെ​ടു​ക്കു​ന്ന​തി​ന് ​തൊ​ട്ടു​മു​മ്പു​ള്ള​ ​പ്രാ​ഥ​മി​ക​ ​അ​ന്വേ​ഷ​ണ​മാ​ണ് ​ന​ട​ത്തി​യ​ത്.​ ​ക്ഷേ​ത്ര​ത്തി​ൽ​ ​ന​ട​ക്കു​ന്ന​ ​അ​ഴി​മ​തി,​ ​ഉ​ദ്യോ​ഗ​സ്ഥ​ത​ല​ ​ക്ര​മ​ക്കേ​ടു​ക​ൾ,​ ​ചൂ​ഷ​ണം​ ​എ​ന്നി​വ​ ​സം​ബ​ന്ധി​ച്ച് ​നി​ര​വ​ധി​ ​പ​രാ​തി​ക​ളാ​ണ് ​ദേ​വ​സ്വം​ ​ഓം​ബു​ഡ്സ്മാ​ന് ​ല​ഭി​ച്ച​ത്.​ ​ദേ​വ​സ്വം​ ​ഓം​ബു​ഡ്സ്മാ​ൻ​ ​ജ​സ്റ്റി​സ് ​കെ.​ ​രാ​മ​കൃ​ഷ്ണ​ൻ​ ​പ​രാ​തി​യി​ൽ​ ​ഹി​യ​റിം​ഗ് ​ന​ട​ത്തു​ക​യും​ ​ക​ഴി​ഞ്ഞ​ ​ദി​വ​സം​ ​ക്ഷേ​ത്ര​ത്തി​ലെ​ത്തി​ ​സ്ഥി​തി​ഗ​തി​ക​ൾ​ ​നേ​രി​ട്ട് ​പ​രി​ശോ​ധി​ച്ചു.​ ​പ​രാ​തി​യു​ള്ള​ ​ക്ഷേ​ത്രം​ ​രേ​ഖ​ക​ൾ​ ​വി​ജി​ല​ൻ​സ് ​പ​രി​ശോ​ധി​ച്ചു.