കാർഷിക സെമിനാ‌ർ സംഘടിപ്പിച്ചു

Sunday 15 February 2026 1:59 AM IST
കർഷക മോർച്ച പാലക്കാട് ഈസ്റ്റ് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ കർഷിക സെമിനാർ.

കൊല്ലങ്കോട്: കർഷക മോർച്ച പാലക്കാട് ഈസ്റ്റ് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ കർഷിക സെമിനാർ സംഘടിപ്പിച്ചു. കൊല്ലങ്കോട് ആശ്രയം കോളേജിൽ നടന്ന സെമിനാർ കർഷക മോർച്ച ദേശീയ വൈസ് പ്രസിഡന്റ് അഡ്വ. ജയസൂര്യൻ ഉദ്ഘാടനം ചെയ്തു. കർഷക മോർച്ച ജില്ലാ പ്രസിഡന്റ് ആർ.രമേഷ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി കെ.വി.രാമചന്ദ്രൻ, ജില്ലാ വൈസ് പ്രസിഡന്റ് ഹരിദാസ് ചുവട്ടുപാടം, ജില്ലാ ജനറൽ സെക്രട്ടറി ഉണ്ണികുമാരൻ, ബി.ജെ.പി ജില്ല ജനറൽ സെക്രട്ടറി എ.കെ.ഓമനക്കുട്ടൻ, വൈസ് പ്രസിഡന്റ് കെ.വേണു , മണ്ഡലം പ്രസിഡന്റ് ആർ.പ്രശാന്ത് എന്നിവർ സംസാരിച്ചു .