കിളിക്കുന്ന് കാവിൽ ചുറ്റുവിളക്കുത്സവം കൊടിയേറി
Sunday 15 February 2026 12:07 AM IST
പെരിന്തൽമണ്ണ: പുലാമന്തോൾ ചെമ്മലശ്ശേരി കിളിക്കുന്ന് കാവ് ആലിക്കൽ ഭഗവതി ക്ഷേത്രത്തിലെ 40 ദിവസത്തെ ചുറ്റുവിളക്കുത്സവത്തിന്റെ കൊടിയേറ്റവും കളംപാട്ട് സമാപനവും ഭക്തിസാന്ദ്രമായ ചടങ്ങുകളോടെ നടന്നു. രാവിലെ 5.30ന് വേദജപം, മഹാഗണപതി ഹോമം, ഉദയാസ്തമന പൂജ എന്നിവയോടെ ചടങ്ങുകൾ തുടങ്ങി. 10ന് പൂമൂടൽ, ശ്രീഭൂതബലി, പ്രസാദ ഊട്ട് എന്നിവയും നടന്നു. വൈകിട്ട് ആചാര്യവരണം, ഉത്സവ കൊടിയേറ്റം, പുറത്തേക്ക് എഴുന്നള്ളിപ്പ്, മുല്ലക്കൽ പാട്ട്, ഈടും കൂറും, കള പ്രദക്ഷിണം എന്നീ ചടങ്ങുകളും നടന്നു. ക്ഷേത്രം തന്ത്രി അണ്ടലാടി നാരായണൻ നമ്പൂതിരിപ്പാട്, മേൽശാന്തി കൃഷ്ണമുരാരി ഭട്ട്, രാജേഷ് എമ്പ്രാന്തിരി, സജീഷ് കുറുപ്പ് മൈലാഞ്ചിക്കാട്, മണികണ്ഠ കുറുപ്പ് ഞാങ്ങാട്ടിരി തുടങ്ങിയവർ കാർമ്മികത്വം വഹിച്ചു. മാർച്ച് 24ന് ആറാട്ട്, വേലാഘോഷം, ഗുരുതി എന്നിവയോടെ ഉത്സവം സമാപിക്കും.