പ്രകാശനം ചെയ്തു
Sunday 15 February 2026 12:09 AM IST
തിരൂരങ്ങാടി : തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ മത്സരിച്ചു വിജയിച്ച പി. എസ്.എം.ഒ കോളേജ് അലുംനി അംഗങ്ങൾക്ക് ഫെബ്രുവരി 17ന് ജനകീയ ആദരവ് നൽകും. ഉച്ചയ്ക്ക് രണ്ടിന് കോളേജ് ഓഡിറ്റോറിയത്തിലാണ് പരിപാടി. പ്രോഗ്രാം പോസ്റ്റർ മലപ്പുറം ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷാഹിന നിയാസിക്ക് നൽകി ജില്ലാ കളക്ടർ വി.ആർ. വിനോദ് പ്രകാശനം ചെയ്തു. മലപ്പുറം എ.ഡി. എം കെ. ദേവകി, അലുംനി അംഗങ്ങളായ അഡ്വ: സി.പി മുസ്തഫ, മുജീബ് താനാളൂർ, എം.അബ്ദുൽ അമർ , ബാബു കെ. നയീം തുടങ്ങിയവർ പങ്കെടുത്തു. .