അനുമോദനവും പുരസ്‌കാര വിതരണവും
Sunday 15 February 2026 12:12 AM IST
വണ്ടൂർ: കലാകായിക പ്രവൃത്തി പരിചയ മേളകളിലെ സംസ്ഥാനതല വിജയികൾക്കുള്ള അനുമോദനവും പുരസ്‌കാര വിതരണവും വണ്ടൂർ വിഎംസി ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. എ.പി. സ്മിജി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ഇ.പി. ഫിറോസ് അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ടി. ഷംസുദ്ദീൻ ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പി.കെ. മുബഷിർ മുഖ്യപ്രഭാഷണം നടത്തി. ഉബൈദുള്ള മുക്കണ്ണൻ, എൻ.കെ. സഹിർ , സിറാജ് പനോലൻ, ശിഹാബ് മുക്കണ്ണൻ, ഒ. ശിഹാബ്, കെ.ടി. സലീം , പ്രിൻസിപ്പൽ പി. ഉഷാ കുമാരി, എച്ച്.എം ഉഷ, മറ്റു അദ്ധ്യാപകർ തുടങ്ങിയവർ പങ്കെടുത്തു