അംഗത്വം സ്വീകരിച്ചു

Sunday 15 February 2026 12:19 AM IST
മുൻ ഐ.എ.എസ് ഉദ്യോഗസ്ഥൻ കണ്ണൻ ഗോപിനാഥൻ ഓൾ ഇന്ത്യ പ്രൊഫഷണൽ കോൺഗ്രസിൽ അംഗത്വം സ്വീകരിക്കുന്നു

കോഴിക്കോട്: മുൻ ഐ.എ.എസ് ഉദ്യോഗസ്ഥൻ കണ്ണൻ ഗോപിനാഥൻ ഓൾ ഇന്ത്യ പ്രൊഫഷണൽ കോൺഗ്രസിൽ അംഗത്വം സ്വീകരിച്ചു. കോഴിക്കോട് ഡി.സി.സി ഹാളിൽ നടന്ന ചടങ്ങിൽ എ.ഐ.പി.സി കേരള സ്‌പോർട്‌സ് വെർട്ടിക്കിളും എ.ഐ.പി.സി കോഴിക്കോട് ജില്ലാ കമ്മിറ്റിയും സംയുക്തമായി സംഘടിപ്പിച്ച പരിപാടിയിൽ എ.ഐ.പി സി സ്റ്റേറ്റ് പ്രസിഡന്റ് രഞ്ജിത്ത് ബാലൻ ഔദ്യോഗികമായി മെമ്പർഷിപ്പ് നൽകി ആദരിച്ചു. എ.ഐ.പി.സി സ്‌പോർട്‌സ് വെർട്ടിക്കൽ സംഘടിപ്പിച്ച സംസ്ഥാനതല 'റീൽസ് മത്സരത്തിലെ' വിജയികളെ ആദരിക്കുന്ന ചടങ്ങിനോടനുബന്ധിച്ചായിരുന്നു ഇത്. സഞ്ജയ് അലക്‌സ്, അഡ്വ. കെ. ജയന്ത്, ക്രിസ്റ്റി പേരായിൽ, സൈഫ് തൈക്കണ്ടി സംബന്ധിച്ചു. മത്സര വിജയികൾക്കുള്ള പുരസ്‌കാരങ്ങളും വിതരണം ചെയ്തു.