സ്വർണ വില തിരിച്ചുകയറി
Sunday 15 February 2026 12:22 AM IST
കൊച്ചി: ഇറാനിൽ അമേരിക്ക രാഷ്ട്രീയ ഇടപെടൽ നടത്തുമെന്ന ആശങ്ക ശക്തമായതോടെ രാജ്യാന്തര വിപണിയിൽ ഇന്നലെ സ്വർണ വില വീണ്ടും തിരിച്ചുകയറി. ഇന്നലെ സിംഗപ്പൂർ വിപണിയിൽ വില ഔൺസിന് 5,041 ഡോളറലേക്ക് ഉയർന്നു. ഇതോടെ കേരളത്തിൽ പവൻ വില 1,920 രൂപ ഉയർന്ന്1,15,680 രൂപയിലെത്തി. ഗ്രാമിന്റെ വില 240 രൂപ ഉയർന്ന് 14,460 രൂപയായി. ഒരു മാസമായി സ്വർണ വിലയിൽ കനത്ത ചാഞ്ചാട്ടമാണ് ദൃശ്യമാകുന്നത്. അമേരിക്കയിൽ പലിശ കുറയില്ലെന്ന വാർത്തകളിൽ വെള്ളിയാഴ്ച സ്വർണ വില കുത്തനെ കുറഞ്ഞിരുന്നു.