101 വയസ് കഴിഞ്ഞ കെ.രാജമ്മയ്ക്ക് സ്നേഹാദരം

Sunday 15 February 2026 1:08 AM IST

കൊല്ലം: പട്ടത്താനം എസ്.എൻ.ഡി.പി യോഗം പ്രവർത്തകയായ 101 വയസ് കഴിഞ്ഞ കുഴിവിള വീട്ടിൽ കെ.രാജമ്മയെ എസ്.എൻ.ഡി.പി യോഗം 3837-ാം നമ്പർ പട്ടത്താനം ഈസ്റ്റ് ശാഖയുടെ ആഭിമുഖ്യത്തിൽ വസതിയിലെത്തി ആദരിച്ചു. ശാഖാ പ്രസിഡന്റ് ബൈജു എസ്. പട്ടത്താനം,സെക്രട്ടറി സജീവ് മാടൻവിള,ഷർദ്ദാമു,രാധാകൃഷ്ണൻ,വനിതാ സംഘം പ്രസിഡന്റ് സുശീല,സെക്രട്ടറി സജിനി ഷാജി,അഡ്വ.ദീപി കൃഷ്ണൻ,രമ,രജനി,ശകുന്തള, രമണി,കെ.സതീഭായി,ഭാനുമതി,സുജ,ചിന്ത എന്നിവർ പങ്കെടുത്തു.