സഹകരണസംഘങ്ങളിൽ നിന്ന് നഷ്ടപ്പെട്ട പണം തിരിച്ചുപിടിക്കണം
Sunday 15 February 2026 12:11 AM IST
തിരുവനന്തപുരം: കേരളത്തിലെ 400ലേറെ വരുന്ന സഹകരണസംഘങ്ങളിൽ നിന്നും നഷ്ടപ്പെട്ട തുക തിരിച്ചുപിടിക്കണമെന്നും നിക്ഷേപകർക്ക് മടക്കി നൽകാനുള്ള സംവിധാനമുണ്ടാകണമെന്നും ഓൾ കേരള കോ ഓപ്പറേറ്റീവ് ഡെപ്പോസിറ്റേഴ്സ് ഫോറം ആവശ്യപ്പെട്ടു. സർക്കാർ നടപടി ആവശ്യപ്പെട്ട് 17ന് സഹകരണ രജിസ്ട്രാർ ഓഫീസിലേക്ക് സംഘത്തിന്റെ നേതൃത്വത്തിൽ മാർച്ച് നടത്തുമെന്ന് ഭാരവാഹികളായ പ്രൊഫ.എൻ.രഘുദേവ്,എം.പി.ഹരിദാസൻ എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.