തൂക്കുപാലം നിർമ്മാണ പ്രവൃത്തി
Sunday 15 February 2026 12:37 AM IST
മുക്കം: മുക്കം നഗരത്തെയും തടപറമ്പിനേയും ബന്ധിപ്പിച്ച് ഇരുവഞ്ഞിപ്പുഴയ്ക്ക് കുറുകേ തൃക്കുടമണ്ണക്ഷേത്രത്തിന് സമീപം രണ്ടു കോടി രൂപ ചെലവിൽ നിർമിക്കുന്ന തൂക്കുപാലത്തിൻ്റെ പ്രവൃത്തി ലിന്റോ ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു.
കാരശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് ജി അബ്ദുൽ അക്ബർ അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ മുക്കം നഗരസഭ ചെയർപേഴ്സൺ അഡ്വ. കെ.പി ചാന്ദ്നി മുഖ്യാതിഥിയായി. സി.എ പ്രദീപ്കുമാർ, ഷജീസ് വായലത്ത്, എം ദിവ്യ, ജംഷിദ് ഒളകര, വിനോദ് മാന്ത്ര, പി.ടി ബാബു, യൂനുസ് പുത്തലത്ത്, കെ. ഷാജികുമാർ, സുകുമാരൻ ഇരുൾകുന്നുമ്മൽ, രാജേശൻ വെള്ളാരം കുന്നത്ത്, സുരേന്ദ്രൻ തടപ്പറമ്പിൽ എന്നിവർ സംബന്ധിച്ചു.